വാഷിംഗ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ന് പുതിയ പ്രസിഡന്റ് വരേണ്ട സമയമായെന്ന് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു.
റഷ്യയിൽനിന്ന് എണ്ണവാങ്ങാനുള്ള അമേരിക്കൻ തീരുമാനത്തെ സെലൻസ്കി അപലപിച്ചതിൽ പ്രതികരിക്കുകയായിരുന്നു ട്രംപ്. റഷ്യൻ റിഫൈനറികൾ ആക്രമിക്കുന്നതിലൂടെ സെലൻസ്കി ലോകത്ത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
റഷ്യയുമായി കരാറിലെത്താൻ ഒട്ടേറെ അവസരങ്ങളുണ്ടായിട്ടും സെലൻസ്കി അതിന് തയാറായില്ലെന്നും ട്രംപ് അറിയിച്ചു. പുതിയ അമേരിക്കൻ കരാറിലൂടെ കൂടുതൽ വരുമാനം ലഭിക്കുകയും സൈനിക ഉപകരണങ്ങൾ വാങ്ങി യുദ്ധം തുടരാൻ സാധിക്കുമെന്നുമാണ് സെലൻസ്കിയുടെ ആരോപണം.