Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Walkathon.

Kollam

വാ​ക്ക​ത്തൺ സം​ഘ​ടി​പ്പി​ച്ചു

കൊ​ല്ലം: നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം കൊ​ല്ലം ജി​ല്ല​യു​ടെ​യും സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ‘ല​ഹ​രി​വി​മു​ക്ത കേ​ര​ള​ത്തി​നാ​യി' തൂഫാ​ന്‍ ക​മാ​ന്‍​ഡോ​സ് മി​ഷ​ന്‍ എ​ഗെ​യ്ന്‍​സ്റ്റ് ഡ്ര​ഗ്‌​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു.

റെ​യി​ല്‍​വേ പ​രി​സ​ര​ത്തുനി​ന്ന് ആ​രം​ഭി​ച്ച വാ​ക്ക​ത്തണ്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മിഷ​ണ​ര്‍ എ​സ്.​എ​സ്. ഷാ​ജി ഫ്ലാഗ് ഓ​ഫ് ചെ​യ്തു. ര​ണ്ടാ​യി​ര​ത്തോ​ളം എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടിയ​ര്‍​മാ​രും പ്രോ​ഗ്രാം ഓ​ഫിസ​ര്‍​മാ​രും പ​ങ്കെ​ടു​ത്തു. എ​സ്എ​ന്‍ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​മാ​പി​ച്ചു.

എ​സ്എ​ന്‍ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​നം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മിഷ​ണ​ര്‍ വി.​സി. ബൈ​ജു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. എ​സ്്എ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ലൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്ഐ ഡി. ​ശ്രീ​കു​മാ​ര്‍, ഷി​ബു റാ​വു​ത്ത​ര്‍, എ​സ്. മു​ഹ​മ്മ​ദ് സു​ഹൈ​ല്‍, എ​ന്‍​എ​സ്എ​സ് ജി​ല്ലാ കോ ​- ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പെ​രു​മ​ണ്‍ എ​ന്‍ജി​നിയ​റിം​ഗ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ പ്ര​ഫ. ര​തീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Latest News

Corehub Up