‘ലഹരിവിമുക്ത കേരളത്തിനായി' തൂഫാന് കമാന്‍ഡോസ് മിഷന് എഗെയ്ന്‍സ്റ്റ് ഡ്രഗ്സ് പദ്ധതിയുടെ ഭാഗമായി നടത്തിയ വാക്കത്തണ്‍ എസിപി എസ്.എസ്. ഷാജി ഉദ്ഘാടനം ചെയ്യുന
കൊല്ലം: നാഷണല്‍ സര്‍വീസ് സ്കീം കൊല്ലം ജില്ലയുടെയും സാമൂഹികനീതി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ‘ലഹരിവിമുക്ത കേരളത്തിനായി' തൂഫാന് കമാന്‍ഡോസ് മിഷന് എഗെയ്ന്‍സ്റ്റ് ഡ്രഗ്സ് പദ്ധതിയുടെ ഭാഗമായി വാക്കത്തോണ്‍ സംഘടിപ്പിച്ചു.
റെയില്‍വേ പരിസരത്തുനിന്ന് ആരംഭിച്ച വാക്കത്തണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.എസ്. ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടായിരത്തോളം എന്‍എസ്എസ് വോളണ്ടിയര്‍മാരും പ്രോഗ്രാം ഓഫിസര്‍മാരും പങ്കെടുത്തു. എസ്എന്‍ കോളജ് ഓഡിറ്റോറിയത്തില്‍ സമാപിച്ചു.
എസ്എന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ വി.സി. ബൈജു ഉദ്ഘാടനം നിര്‍വഹിച്ചു. എസ്്എന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലൈജു അധ്യക്ഷത വഹിച്ചു. സ്പെഷല്‍ ബ്രാഞ്ച് എസ്ഐ ഡി. ശ്രീകുമാര്‍, ഷിബു റാവുത്തര്‍, എസ്. മുഹമ്മദ് സുഹൈല്‍, എന്‍എസ്എസ് ജില്ലാ കോ - ഓര്‍ഡിനേറ്റര്‍ ഡോ. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പെരുമണ്‍ എന്‍ജിനിയറിംഗ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ പ്രഫ. രതീഷ് സ്വാഗതം പറഞ്ഞു.