പുല്പ്പള്ളി: മുള്ളന്കൊല്ലി പഞ്ചായത്തിലെ പാറക്കവല, കൊളവള്ളി, കൃഗന്നൂര്, മരക്കടവ് തുടങ്ങിയ സ്ഥലങ്ങളില് പുലിയുടെയും കടുവയുടെയും സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളില് ഡ്രോണ് ഉപയോഗിച്ച് നിരീക്ഷണം നടത്തി.
എവിടെയും വന്യജീവികളുടെ സാന്നിധ്യം കണ്ടെത്താന് സാധിച്ചില്ല. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്, വാര്ഡ് മെംബര്മാരായ പി.എ. പ്രകാശന്, ലിംന ഷിനോയ് റേഞ്ച് ഓഫിസര് രാജീവ് കുമാര്, ഡെപ്യൂട്ടി റേഞ്ച് ഓഫിസര് എ. നിഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില് നടത്തിയത്.