Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WithoutDebate

പ്രതിഷേധം തുടരുന്നു; പാർലമെന്‍റിൽ ചർച്ചയില്ലാതെ ആറാമത്തെ ബിൽ പാസാക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​എ​​​വി​​​ടെ​​​യെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​ൽ മു​​​ങ്ങി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ഇ​​​രു​​​സ​​​ഭ​​​ക​​​ളും തു​​​ട​​​ർ​​​ച്ച​​​യാ​​​യ 13-ാം ദി​​​വ​​​സ​​​വും സ്തം​​​ഭി​​​ച്ചു. "അ​​​മി​​​ത് ഷാ​​​യെ കാ​​​ണാ​​​നി​​​ല്ല' എ​​​ന്ന പോ​​​സ്റ്റ​​​ർ ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടാ​​​ണു പ്ര​​​തി​​​പ​​​ക്ഷം ഇ​​​ന്ന​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​ത്തി​​​യ​​​ത്.

രാ​​​വി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ഉ​​​ച്ച​​​വ​​​രെ സ​​​ഭ പി​​​രി​​​ഞ്ഞു. പി​​​ന്നീ​​​ട് ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ നി​​​കു​​​തി നി​​​യ​​​മഭേ​​​ദ​​​ഗ​​​തി ബി​​​ൽ 2026 ച​​​ർ​​​ച്ച​​​യി​​​ല്ലാ​​​തെ ലോ​​​ക്സ​​​ഭ പാ​​​സാ​​​ക്കാ​​​യി. ആ​​​റാ​​​മ​​​ത്തെ ബി​​​ല്ലാ​​​ണു ച​​​ർ​​​ച്ച​​​യി​​​ല്ലാ​​​തെ ലോ​​​ക്സ​​​ഭ ഇ​​​ന്ന​​​ലെ പാ​​​സാ​​​ക്കി​​​യ​​​ത്.

പൊ​​​തു​​​പ​​​രീ​​​ക്ഷാ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ൽ മാ​​​ത്ര​​​മാ​​​ണ് ഇ​​​രു​​​സ​​​ഭ​​​ക​​​ളി​​​ലും ച​​​ർ​​​ച്ച ന​​​ട​​​ന്ന​​​ത്. ജൂ​​​ലൈ 20ന് ​​​ആ​​​രം​​​ഭി​​​ച്ച വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​കെ ഏ​​​ഴു ബി​​​ല്ലു​​​ക​​​ൾ ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ര​​​ണ്ടു ബി​​​ല്ലു​​​ക​​​ളാ​​​ണ് ഈ ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഇ​​​തു​​​ൾ​​​പ്പെ​​​ടെ ആ​​​റു ബി​​​ല്ലു​​​ക​​​ൾ രാ​​​ജ്യ​​​സ​​​ഭ പാ​​​സാ​​​ക്കി. രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ഭൂ​​​രി​​​ഭാ​​​ഗം ബി​​​ല്ലു​​​ക​​​ളി​​​ലും പ്ര​​​തി​​​പ​​​ക്ഷം ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല.

പ്ര​​​തി​​​പ​​​ക്ഷം മ​​​നഃ​​​പൂ​​​ർ​​​വം സ​​​ഭാ​​​ ന​​​ട​​​പ​​​ടി​​​ക​​​ൾ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ൾ ഇ​​​രു​​​സ​​​ഭ​​​ക​​​ളി​​​ലും ഉ​​​ന്ന​​​യി​​​ച്ച വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ൽ​​​നി​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഒ​​​ഴി​​​ഞ്ഞു​​​മാ​​​റു​​​ക​​​യാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ക്കു​​​ന്നു.

പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി കി​​​ര​​​ൺ റി​​​ജി​​​ജു

സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ത​​​ട​​​സ​​​മി​​​ല്ലാ​​​തെ മു​​​ന്നോ​​​ട്ടു​​​ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നാ​​​യി ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​മാ​​​യി കേ​​​ന്ദ്ര പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റികാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ൺ റി​​​ജി​​​ജു ച​​​ർ​​​ച്ച ന​​​ട​​​ത്തി. ചി​​​ല പ്ര​​​ത്യേ​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലു​​​ള്ള അ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കു​​​പു​​​റ​​​മെ മ​​​റ്റു പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും ച​​​ർ​​​ച്ച​​​യാ​​​യ​​​താ​​​യി അ​​​ദ്ദേ​​​ഹം പാ​​​ർ​​​ല​​​മെ​​​ന്‍റ് വ​​​ള​​​പ്പി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു.

“രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​യി എ​​​തി​​​രാ​​​ളി​​​ക​​​ളാ​​​ണെ​​​ങ്കി​​​ലും ഞ​​​ങ്ങ​​​ൾ ശ​​​ത്രു​​​ക്ക​​​ള​​​ല്ല. അ​​​തി​​​നാ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളു​​​മാ​​​യി നി​​​ര​​​ന്ത​​​ര​​​മാ​​​യ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​വും യോ​​​ജി​​​ച്ചു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​വു​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്,”- കി​​​ര​​​ൺ റി​​​ജി​​​ജു പ​​​റ​​​ഞ്ഞു.

സ​​​ഭ​​​യി​​​ൽ ഏ​​​തു മ​​​ന്ത്രി​​​യു​​​ടെ ബി​​​ല്ലാ​​​ണോ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് ആ ​​​മ​​​ന്ത്രി​​​യാ​​​ണു സ​​​ന്നി​​​ഹി​​​ത​​​നാ​​​കു​​​ന്ന​​​തെ​​​ന്നും അ​​​മി​​​ത് ഷാ ​​​ത​​​ന്‍റേ​​​താ​​​യ ബി​​​ല്ലു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് സ​​​ഭ​​​യി​​​ൽ സ​​​ജീ​​​വ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

മ​​​ൺ​​​സൂ​​​ൺ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ സു​​​ഗ​​​മ​​​മാ​​​യ ന​​​ട​​​ത്തി​​​പ്പി​​​ന് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണു റി​​​ജി​​​ജു രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ ക​​​ണ്ട​​​ത്.

Latest News

Corehub Up