Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Worker Injured

ബ​സ് ഇ​ടി​ച്ച് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: കൈ​പ്പ​റ​മ്പി​ൽ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. ബ​സി​നും ഡി​വൈ​ഡ​റി​നും ഇ​ട​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ നാ​ട്ടു​കാ​ർ ബ​സ് ത​ക​ർ​ത്താ​ണ് പു​റ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് കൈ​പ്പ​റ​മ്പ് ബാ​റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന അ​തി​ഥി​ത്തൊ​ഴി​ലാ​ളി​യെ തൃ​ശൂ​രി​ൽ​നി​ന്ന് കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തോ​ടെ വീ​ലു​ക​ൾ ജാ​മാ​യെ​ന്നും വാ​ഹ​നം മു​ന്നോ​ട്ടു നീ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നു. 

ഇ​തി​നി​ടെ തൊ​ഴി​ലാ​ളി ബ​സി​നും ഡി​വൈ​ഡ​റി​നും ഇ​ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലി​സ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. പേ​രാ​മം​ഗ​ലം പൊ​ലി​സ് കേ​സെ​ടു​ത്തു.

Latest News

Corehub Up