അമ്പലപ്പുഴ: മില്‍മാ പാല് വിതരണ വാഹനത്തിന്റെ ഡോര്‍ തുറന്ന് റോഡിലേക്ക് തെറിച്ചുവീണ തൊഴിലാളിക്കു പരിക്ക്. അമ്പലപ്പുഴ വടക്ക് കാക്കാഴം വെള്ളംതെങ്ങ് പുഷ്പരാജിന്റെ മകന് ഉഷസി(30)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11ന് കാക്കാഴം മേല്‍പ്പാലത്തിലായിരുന്നു സംഭവം.
മേല്‍പ്പാലത്തിനു മുമ്പുള്ള കടയില്‍ പാലിറക്കിയശേഷം വാഹനത്തിന്റെ മുന്‍സീറ്റില്‍ കയറി തെക്ക് ഭാഗത്തേക്കു പോകുന്നതിനിടെ പാലത്തിലെ കുഴിയില്‍പ്പെട്ട് വാതില്‍ പെട്ടെന്ന് തുറന്നപോയതോടെ ഉഷസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ ഉഷസിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags : nattu vishesham Worker injured vehicle accident