മലബാർ ഗോൾഡിന്റെ ആഭരണ ബോക്സ് മോഡലുകൾ നിർമിക്കുന്ന ഉള്ള്യേരിയിലെ സ്ഥാപനത്തിലുണ്ടായ തീപിടിത്തം.
കൊയിലാണ്ടി:മലബാർ ഗോൾഡിന്റെ ആഭരണ ബോക്സ് മോഡലുകൾ നിർമിക്കുന്ന ഉള്ള്യേരിയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം. ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്.
കൊയിലാണ്ടിഅഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാനായില്ല.
തുടർന്ന് നരിക്കുനി, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നുള്ള യൂണിറ്റുകളും സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.സ്ഥാപനത്തിനകത്തെ സാധനസാമഗ്രികൾ പൂർണമായും കത്തിനശിച്ചു.
സ്ഥാപന ഉടമകൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ ആർക്കും പരിക്കില്ല.
Tags :