അവകാശ സംരക്ഷണ സംഗമം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.വി. സഫീര്‍ഷ ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം: ദേശീയപാതയുടെ മധ്യത്തില്‍നിന്നു 40 മീറ്ററിനുള്ളില്‍ വീടിനും 75 മീറ്ററിനുള്ളില്‍ കച്ചവടസ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കരുതെന്ന സുപ്രീം കോടതി ഉത്തരവ് കേരളത്തില്‍ അപ്രായോഗികമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.വി. സഫീര്‍ ഷാ. ഹൈവേ ബഫര്‍ സോണ്‍ ഉത്തരവിനെതിരേ തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയുടെ ഉത്തരവ് സാധാരണക്കാരുടെ ജീവിതത്തെ അട്ടിമറിക്കുന്നതാണ്. ദേശീയപാതയുടെ സമീപത്ത് തലമുറകളായി താമസിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഹൈവേയോരത്തുള്ള വീടുകളും കെട്ടിടങ്ങളും പൊളിക്കുന്നതിന് കാരണമായേക്കാവുന്ന ബഫര്‍ സോണ്‍ ഉത്തരവ് അടിസ്ഥാനപരമായി തന്നെ അനീതിയാണെന്നും ഇത് ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാര്‍ഗം തകര്‍ക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി ഇബ്രാഹീം കുട്ടി മംഗലം, മണ്ഡലം പ്രസിഡന്റ് സാബിര്‍, ജില്ലാ കമ്മിറ്റി അംഗം സെയ്തലവി കാട്ടേരി, മണ്ഡലം വൈസ് പ്രസിഡന്റ് ഹംസ വെന്നിയൂര്‍, മുനിസിപ്പല്‍ പ്രസിഡന്റ് നാസര്‍ ചുള്ളിപ്പാറ എന്നിവര്‍ പ്രസംഗിച്ചു.
Tags :