x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍നി​ന്ന് ല​ഭി​ച്ച ആ​ദ്യ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് തു​ട​ങ്ങി

വെബ് ഡെസ്ക്
Published: October 24, 2026 07:16 AM IST | Updated: October 24, 2026 07:16 AM IST

കാ​ലി​ക്ക​ട്ട് സി​റ്റി സ​ര്‍​വീ​സ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ന​ല്‍​കി​യ ബ​സ് സ​ര്‍​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഫ്ളാ​ഗ് ഓ​ഫ് ക​ര്‍​മ​വും മ​ന്ത്രി സി.​പി. ജോ​ണ്‍ നി​ര്‍​വ​

കോ​ഴി​ക്കോ​ട്: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ നി​ന്ന് ല​ഭി​ച്ച ആ​ദ്യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് തു​ട​ങ്ങി.​കോ​ഴി​ക്കോ​ട് കാ​ലി​ക്ക​ട്ട് സി​റ്റി സ​ര്‍​വീ​സ് കോ ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് 40 ല​ക്ഷം ചെ​ല​വി​ല്‍ ബ​സ് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് വാ​ങ്ങി ന​ല്‍​കി​യ​ത്.

കാ​സ​ർ​കോ​ട് നി​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ പു​റ​പ്പെ​ട്ട ബ​സ് രാ​വി​ലെ 11 ന്നോ​ടെ കോ​ഴി​ക്കോ​ട് എം​വി​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ​ത്തി. വൈ​കി​ട്ട് 5.30ന് ​കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ നി​ന്ന് തി​രി​ച്ച് കാ​സ​ർ​കോ​ട്ടേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി. കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട്-​പ​റ​മ്പി​ക്കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്താ​നാ​യി​രു​ന്നു ആ​ദ്യ പ​ദ്ധ​തി. എ​ന്നാ​ൽ വ​ന​മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള രാ​ത്രി യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളും മ​റ്റ് പ്രാ​യോ​ഗി​ക ത​ട​സ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് റൂ​ട്ട് കാ​സ​ർ​കോ​ട്ടേ​ക്ക് മാ​റ്റി​യ​ത്. കെ​എ​സ്ആ​ർ​ടി​സി​ക്ക് ബ​സ് വാ​ങ്ങി ന​ൽ​കു​ന്ന​തി​നാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന ആ​ദ്യ സ​ഹ​ക​ര​ണ​സ്ഥാ​പ​ന​മാ​ണ് കാ​ലി​ക്ക​ട്ട് സി​റ്റി സ​ര്‍​വീ​സ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി. ഉ​ദ്ഘാ​ട​ന​വും ഫ്ളാ​ഗ് ഓ​ഫ് ക​ര്‍​മ​വും മ​ന്ത്രി സി.​പി. ജോ​ണ്‍ നി​ര്‍​വ​ഹി​ച്ചു. സൊ​സൈ​റ്റി​യു​ടെ ചാ​ല​പ്പു​റം ഹെ​ഡ് ഓ​ഫി​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബ​സി​ന്‍റെ താ​ക്കോ​ല്‍ സൊ​സൈ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ്രീ​മ മ​നോ​ജ് കെ​എ​സ്ആ​ര്‍​ടി​സി എം​ഡി പി.​എ​സ്. പ്ര​മോ​ജ് ശ​ങ്ക​റി​ന് കൈ​മാ​റി.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​നാ​യി കെ​എ​സ്ആ​ര്‍​ടി​സി പു​തി​യ പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും ഭ​ക്ത​ര്‍​ക്ക് ബ​സു​ക​ള്‍ ചാ​ര്‍​ട്ട​ര്‍ ചെ​യ്ത് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ സൗ​ക​ര്യ​മു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. അ​യ്യ​പ്പ​ഭ​ക്ത​ര്‍ എ​വി​ടെ​യാ​ണോ ഉ​ള്ള​ത്, അ​വി​ടെ​യെ​ത്തി അ​വ​രെ ക​യ​റ്റി പ​മ്പ​യി​ല്‍ എ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് ചാ​ര്‍​ട്ടേ​ഡ് സ​ര്‍​വീ​സ് ക്ര​മീ​ക​രി​ക്കു​ന്ന​ത്. ഒ​രു ബ​സി​ല്‍ 45 ടി​ക്ക​റ്റു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച സാ​ധ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തീ​ര്‍​ഥാ​ട​ക സം​ഘ​ങ്ങ​ള്‍ ഒ​രു​മി​ച്ച് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം തീ​രു​മാ​നി​ക്ക​ണം. ചാ​ര്‍​ട്ടേ​ഡ് സ​ര്‍​വീ​സി​ന് അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എം​വി​ആ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ചെ​യ​ര്‍​മാ​ന്‍ സി.​എ​ന്‍. വി​ജ​യ​കൃ​ഷ്ണ​ന്‍ ര​ചി​ച്ച "ഇ​താ ഇ​വി​ടെ വ​രെ - ഒ​രു സ​ഹ​ക​ര​ണ യാ​ത്ര​യു​ടെ ക​ഥ' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ന്നു. മ​ന്ത്രി സി.​പി. ജോ​ണ്‍ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. എം​വി​ആ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ സി.​ഇ. ചാ​ക്കു​ണ്ണി പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. എം​വി​ആ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ചെ​യ​ര്‍​മാ​ന്‍ സി.​എ​ന്‍. വി​ജ​യ​കൃ​ഷ്ണ​ന്‍, ചാ​ല​പ്പു​റം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കെ.​പി. അ​നി​ല്‍​കു​മാ​ര്‍, ആ​ർ​ടി​ഒ ജെ​ബി ഐ. ​ചെ​റി​യാ​ന്‍, വി​വി​ധ കെ​എ​സ്ആ​ര്‍​ടി​സി ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ പി. ​റ​ഷീ​ദ്, ടി.​കെ. നൗ​ഷാ​ദ്, കെ.​കെ. വി​ന​യ​ന്‍, എ.​സി. ര​നീ​ഷ്, കെ.​അ​ബ്ദു​ള്‍ മ​ജീ​ദ്, സു​രേ​ഷ് ചാ​ലി​ല്‍​പ്പു​റാ​യി, എ. ​സു​ബ്ര​ഹ്മ​ണ്യ​ന്‍, ഡ​യ​റ​ക്ട​ര്‍ വി. ​സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up