ചെമ്പന്‍കൊല്ലി സെന്റ് പോള്‍സ് എഎല്‍പി സ്കൂളില്‍ ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിയുടെ ഉദ്്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദീപ ഹരിദാസ് നിര്‍വഹിക്കുന്നു.
എടക്കര: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി എല്‍പി, യുപി സ്കൂളുകളില്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിക്ക് ഉപ്പട ചെമ്പന്‍കൊല്ലി സെന്റ് പോള്‍സ് സ്കൂളില്‍ തുടക്കം.
നവീകരിച്ച കംപ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. എക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ ഹരിദാസ് ഉദ്്ഘാടനം ചെയ്തു. നിലമ്പൂര്‍ ഉപജില്ലയില്‍ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട 35 സ്കൂളുകളിലൊന്നാണ് സെന്റ് പോള്‍സ് എഎല്‍പി.
ബത്തേരി രൂപത എജ്യുക്കേഷനല്‍ ഏജന്‍സി കറസ്പോണ്ടന്റ് ഫാ. ജയിംസ് മാലേപ്പറമ്പില്‍, പിടിഎ പ്രസിഡന്റ് സന്തോഷ് മാത്യു, എംടിഎ പ്രസിഡന്റ് ഉമൈറത്ത്, പ്രധാനാധ്യാപകന് തോമസ് ജോര്‍ജ്, ഡിജിറ്റല്‍ സ്ക്വയര്‍ കോ -ഓര്‍ഡിനേറ്റര്‍ ഷൈജു ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
Tags :