x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളു​ടെ ആ​ധാ​ര്‍ പു​തു​ക്ക​ല്‍ വേ​ഗ​ത്തി​ലാ​ക്കും; ജി​ല്ലാ​ത​ല നി​രീ​ക്ഷ​ണ സ​മി​തി യോ​ഗം

വെബ് ഡെസ്ക്
Published: October 24, 2026 07:04 AM IST | Updated: October 24, 2026 07:04 AM IST

ജി​ല്ലാ ക​ള​ക്‌ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ത​ല ആ​ധാ​ര്‍ അ​വ​ലോ​ക​ന യോ​ഗം.

മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ അ​ഞ്ച് വ​യ​സി​ന് മു​ക​ളി​ലു​ള്ള കു​ട്ടി​ക​ളു​ടെ നി​ര്‍​ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പു​തു​ക്കു​ന്ന​തി​ന് സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം. ജി​ല്ലാ ക​ള​ക്‌ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ത​ല ആ​ധാ​ര്‍ നി​രീ​ക്ഷ​ണ സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഈ ​നി​ര്‍​ദേ​ശ​മു​ണ്ടാ​യ​ത്.

കൂ​ടാ​തെ, അ​ഞ്ച് വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പു​തു​ക്കു​ന്ന​തി​നാ​യി വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളെ​യും ആ​ശു​പ​ത്രി​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ജി​ല്ല, ഉ​പ​ജി​ല്ല, ബ്ലോ​ക്ക് ത​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ആ​ധാ​ര്‍ സേ​വാ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നും ആ​ധാ​ര്‍ സം​ബ​ന്ധ​മാ​യ ത​ട്ടി​പ്പു​ക​ള്‍ ത​ട​യു​ന്ന​തി​നു​ള്ള നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

ക​ള​ക്‌ട​റു​ടെ ചേ​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ യു​ഐ​ഡി​എ​ഐ സം​സ്ഥാ​ന ഓ​ഫി​സ് ഡ​യ​റ​ക്‌ട​ര്‍ വി​നോ​ദ് ജേ​ക്ക​ബ് ജോ​ണ്‍, മ​ല​പ്പു​റം ആ​ധാ​ര്‍ സേ​വാ കേ​ന്ദ്രം മാ​നേ​ജ​ര്‍ ടി. ​സു​ഭാ​ഷ്, യു​ഐ​ഡി​എ​ഐ അ​ഡ്മി​ന്‍ ടി.​എ​സ്. അ​നീ​ഷ് കു​മാ​ര്‍, വി​വി​ധ വ​കു​പ്പു​ത​ല മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up