x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ച്ച് വ​ണ്ടി ഓ​ടി​ച്ചാ​ല്‍ അ​ലാ​റം; നൂ​ത​ന സം​വി​ധാ​ന​വു​മാ​യി കൊ​ച്ചു​മി​ടു​ക്കി​ക​ള്‍

വെബ് ഡെസ്ക്
Published: October 24, 2026 07:05 AM IST | Updated: October 24, 2026 07:05 AM IST

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള ആ​ല്‍​ക്ക​ഹോ​ള്‍ ഡി​റ്റ​ക്ഷ​ന്‍ അ​ലാ​റം സം​വി​ധാ​ന​വു​മാ​യി സാ​ന്ദ്ര ആ​ര്‍. വാ​ര്യ​ര്‍, ഫാ​ത്തി​മ സ​ന്‍​ഹ എ​ന്നി​വ​ര്‍.

പെ​രി​ന്ത​ല്‍​മ​ണ്ണ: മ​ദ്യ​പി​ച്ചു​ള്ള ഡ്രൈ​വിം​ഗും അ​തു​മൂ​ല​മു​ള്ള റോ​ഡ​പ​ക​ട​ങ്ങ​ളും നി​ത്യ​സം​ഭ​വ​മാ​കു​മ്പോ​ള്‍ ഇ​തി​നൊ​രു ശാ​സ്ത്രീ​യ പ​രി​ഹാ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ ര​ണ്ട് മി​ടു​ക്കി​ക​ള്‍. ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ലെ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം വ​ര്‍​ക്കിം​ഗ് മോ​ഡ​ല്‍ മ​ത്സ​ര​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ​ത് താ​ഴേ​ക്കോ​ട് പി​ടി​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ സാ​ന്ദ്ര ആ​ര്‍. വാ​ര്യ​രു​ടെ​യും ഫാ​ത്തി​മ സ​ന്‍​ഹ​യു​ടെ​യും ആ​ല്‍​ക്ക​ഹോ​ള്‍ ഡി​റ്റ​ക്‌ഷ​ന്‍ അ​ലാ​റ​മാ​ണ്.

നാ​ട്ടി​ല്‍ ദി​നം​പ്ര​തി വ​ര്‍​ധി​ച്ചു​വ​രു​ന്ന മ​ദ്യ​പി​ച്ചു​ള്ള വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ വാ​ര്‍​ത്ത​ക​ളാ​ണ് ത​ങ്ങ​ളെ ഇ​ങ്ങ​നെ​യൊ​രു ക​ണ്ടു​പി​ടു​ത്ത​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ഈ ​കൊ​ച്ചു​ശാ​സ്ത്ര​ജ്ഞ​ര്‍ പ​റ​ഞ്ഞു. ഡ്രൈ​വ​ര്‍​മാ​രു​ടെ അ​ശ്ര​ദ്ധ​മൂ​ലം ജീ​വ​നു​ക​ള്‍ പൊ​ലി​യു​ന്ന​ത് ് ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. വാ​ഹ​ന​ങ്ങ​ളു​ടെ സ്റ്റി​യ​റി​ംഗി​ല്‍ വ​ള​രെ എ​ളു​പ്പ​ത്തി​ല്‍ ഘ​ടി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​താ​ണ് ഈ ​ഉ​പ​ക​ര​ണം.

ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ച അ​വ​സ്ഥ​യി​ലാ​ണ് സ്റ്റി​യ​റിം​ഗി​ലേ​ക്ക് എ​ത്തു​ന്ന​തെ​ങ്കി​ല്‍ സെ​ന്‍​സ​ര്‍ അ​ത് പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യു​ക​യും ഉ​ട​ന്‍​ത​ന്നെ വാ​ഹ​ന​ത്തി​ല്‍ ഉ​ച്ച​ത്തി​ല്‍ അ​ലാ​റം മു​ഴ​ങ്ങു​ക​യും ചെ​യ്യും. സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും എ​ളു​പ്പ​ത്തി​ല്‍ ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ല്‍ ആ​യി​രം രൂ​പ​യി​ല്‍ താ​ഴെ മാ​ത്രം ചെ​ല​വി​ലാ​ണ് ഈ ​ഉ​പ​ക​ര​ണം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​താ​ണ് സ​വി​ശേ​ഷ​ത. ത​ങ്ങ​ളു​ടെ ഈ ​വ​ര്‍​ക്കിം​ഗ് മോ​ഡ​ല്‍ ഭാ​വി​യി​ല്‍ എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും ഔ​ദ്യോ​ഗി​ക​മാ​യി ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മെ​ന്ന വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ് സാ​ന്ദ്ര​യും ഫാ​ത്തി​മ സ​ന്‍​ഹ​യും.

Tags :

Recent News

Corehub Up