അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്
കോട്ടയം: കെഎസ്ആർടിസി ബസ് മതിലിലിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. വൈക്കത്തുനിന്ന് പാലായിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. റോംഗ് സൈഡിലൂടെ എത്തിയ മിനി ട്രക്കിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ മുട്ടുചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന്റെ മുൻഭാഗത്ത് ഇരുന്ന സ്ത്രീകൾക്കാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Tags :