പ്രതീകാത്മക ചിത്രം
കോട്ടയം: റെയിൽവേ സ്റ്റേഷനിൽനിന്ന് കുമരകം സ്വദേശിനിയായ യാത്രക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അസം, പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ടുപേർ പിടിയിൽ. മോഷ്ടിച്ച അഞ്ച് മൊബൈൽ ഫോണുകളുമായാണ് പ്രതികളെ പിടികൂടിയത്.
പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് ജില്ലയിലെ ധാലൂരി സ്വദേശി നജ്റൺ സോഹൽ റാണ (24), അസമിലെ മൊറിഗാവ് ജില്ലയിലെ കച്ചാറാബോറി സ്വദേശി മോട്ടിബുർ റഹ്മാൻ (25) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും കോട്ടയം റെയിൽവേ പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്.
Tags :