Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Heart Day

Idukki

ലോ​ക​ഹൃ​ദ​യ​ദി​ന​ത്തി​ല്‍ ഡോ. ​മാ​ത്യു ഏ​ബ്ര​ഹാ​മി​ന് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ദ​ര​വ്

തൊ​ടു​പു​ഴ: ഹൃ​ദ​യാ​രോ​ഗ്യ രം​ഗ​ത്ത് തൊ​ടു​പു​ഴ​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലു​മു​ള്ള​വ​ര്‍​ക്കു സാ​ന്ത്വ​ന​സ്പ​ര്‍​ശ​മേ​കു​ന്ന സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​മാ​ത്യു ഏ​ബ്ര​ഹാ​മി​നെ ലോ​ക​ഹൃ​ദ​യ​ദി​ന​ത്തി​ല്‍ തൊ​ടു​പു​ഴ ല​യ​ണ്‍​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ മെ​മ​ന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു.

1999 മു​ത​ല്‍ കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യാ​യി സെ​ന്‍റ് മേ​രീ​സി​ല്‍ സേ​വ​നം ചെ​യ്തു​വ​രു​ന്ന ഇ​ദ്ദേ​ഹം നേ​ര​ത്തേ അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഹോ​സ്പി​റ്റ​ലി​ല്‍ മൂ​ന്നു​വ​ര്‍​ഷം കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം ത​ല​വ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചു. ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഡ​ല്‍​ഹി ജി.​ബി. പ​ന്ത് ഹോ​സ്പി​റ്റ​ലി​ലും ചെ​ന്നൈ സ​തേ​ണ്‍ റെ​യി​ല്‍​വേ ഹോ​സ്പി​റ്റ​ലി​ലും സീ​നി​യ​ര്‍ റെ​സി​ഡ​ന്‍റാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. മ​ല​യോ​ര ജി​ല്ല​യി​ല്‍ അ​ത്യാ​ധു​നി​ക ഹൃ​ദ​യ​ചി​കി​ത്സ എ​ത്തി​ച്ച​തി​ല്‍ ഡോ. ​മാ​ത്യു ഏ​ബ്ര​ഹാ​മി​ന്‍റെ പ​ങ്ക് ഏ​റെ വ​ലു​താ​ണ്.

ഹൃ​ദ​യ സം​ബ​ന്ധ​മാ​യ ഗു​രു​ത​ര രോ​ഗ​ങ്ങ​ള്‍​ക്ക് ഇ​ടു​ക്കി​ക്കാ​ര്‍ ആ​ദ്യം ഓ​ര്‍​ക്കു​ന്ന പേ​രു​ക​ളി​ലൊ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. രോ​ഗി​ക​ളോ​ടു​ള്ള ക​രു​ണാ​ര്‍​ദ്ര​വും സ്‌​നേ​ഹ​നി​ര്‍​ഭ​ര​വു​മാ​യ പെ​രു​മാ​റ്റ​വും രോ​ഗം ക​ണ്ടെ​ത്തു​ന്ന​തി​ലെ സൂ​ക്ഷ്മ​ത​യാ​ര്‍​ന്ന സ​മീ​പ​ന​വു​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ വേ​റി​ട്ട​താ​ക്കു​ന്ന​ത്.

Latest News

Corehub Up