ഡോ. മാത്യു ഏബ്രഹാമിനെ ലോകഹൃദയദിനത്തില്‍ തൊടുപുഴ ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിച്ച ചടങ്ങില്‍ മാത്യു കുഴല്നാടന് എംഎല്‍എ മെമന്റോ നല്കി ആദരിക്കുന്നു.
തൊടുപുഴ: ഹൃദയാരോഗ്യ രംഗത്ത് തൊടുപുഴയിലും സമീപ ജില്ലകളിലുമുള്ളവര്ക്കു സാന്ത്വനസ്പര്‍ശമേകുന്ന സെന്റ് മേരീസ് ആശുപത്രി കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. മാത്യു ഏബ്രഹാമിനെ ലോകഹൃദയദിനത്തില്‍ തൊടുപുഴ ലയണ്‍സ് ക്ലബ് സംഘടിപ്പിച്ച ചടങ്ങില്‍ മാത്യു കുഴല്നാടന് എംഎല്‍എ മെമന്റോ നല്കി ആദരിച്ചു.
1999 മുതല്‍ കാര്‍ഡിയോളജി വിഭാഗം മേധാവിയായി സെന്റ് മേരീസില്‍ സേവനം ചെയ്തുവരുന്ന ഇദ്ദേഹം നേരത്തേ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലില്‍ മൂന്നുവര്‍ഷം കാര്‍ഡിയോളജി വിഭാഗം തലവനായും പ്രവര്‍ത്തിച്ചു. കരിയറിന്റെ തുടക്കത്തില്‍ ഡല്‍ഹി ജി.ബി. പന്ത് ഹോസ്പിറ്റലിലും ചെന്നൈ സതേണ്‍ റെയില്‍വേ ഹോസ്പിറ്റലിലും സീനിയര്‍ റെസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയോര ജില്ലയില്‍ അത്യാധുനിക ഹൃദയചികിത്സ എത്തിച്ചതില്‍ ഡോ. മാത്യു ഏബ്രഹാമിന്റെ പങ്ക് ഏറെ വലുതാണ്.
ഹൃദയ സംബന്ധമായ ഗുരുതര രോഗങ്ങള്‍ക്ക് ഇടുക്കിക്കാര് ആദ്യം ഓര്‍ക്കുന്ന പേരുകളിലൊന്നാണ് ഇദ്ദേഹത്തിന്റേത്. രോഗികളോടുള്ള കരുണാര്‍ദ്രവും സ്നേഹനിര്‍ഭരവുമായ പെരുമാറ്റവും രോഗം കണ്ടെത്തുന്നതിലെ സൂക്ഷ്മതയാര്‍ന്ന സമീപനവുമാണ് ഇദ്ദേഹത്തെ വേറിട്ടതാക്കുന്നത്.
Tags : District News Nattuvishesham Lions Club Dr. Mathew Abraham World Heart Day