പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലത്ത് റോഡുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ വിവിധ റോഡുകളില്‍ റോഡ് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ 4.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കേരള റോഡ് സുരക്ഷാ അഥോറിറ്റിയുടെ (കെആര്‍എസ്എ) ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ജില്ലയില്‍ ആവശ്യപ്പെട്ടുവരുന്ന പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിനുള്ള പ്രത്യേക ഫണ്ട്. തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അപകടസാധ്യതയുള്ള റോഡുകളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും റോഡുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഫണ്ട് അനുവദിക്കണമെന്ന ആവശ്യം തുടര്‍ച്ചയായി ഉന്നയിച്ചുവരികയായിരുന്നുവെന്നും ഇപ്പോള്‍ അതിന് ഭരണാനുമതി ലഭിച്ചത് പത്തനംതിട്ട ജില്ലയ്ക്ക് വലിയ നേട്ടമാണ് എന്നും ജില്ലാ കളക്ടര്‍ എ. നിസാമുദീന്‍ പറഞ്ഞു.
റോഡ് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ ശബരിമല തീര്‍ഥാടനകാലത്തിന് മുമ്പായി പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഓരോ പ്രവൃത്തിക്കും പിഡബ്ല്യുഡി മാനുവല്‍ പ്രകാരം ആവശ്യമായ കുറഞ്ഞ സമയപരിധിയില്‍ പൂര്‍ത്തീകരണം ഉറപ്പാക്കണമെന്ന് കെആര്‍എസ്എ നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ ശബരിമല റോഡ് സുരക്ഷയ്ക്കായി പിഡബ്ല്യുഡി സമര്‍പ്പിച്ച 60 പദ്ധതികള്‍ക്ക് 13.1992 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ 16 പദ്ധതികള്‍ക്കായി 4.25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ജില്ലയിലെ വിവിധ റോഡ് സെക്ഷനുകളിലായി റോഡ് സുരക്ഷാ നടപടികള്‍, ട്രാഫിക് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കല്‍, അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രധാന പദ്ധതികള്‍
മണ്ണാറക്കുളഞ്ഞി - പമ്പ റോഡില്‍ റോഡ് സുരക്ഷാ നടപടികള്‍ക്കായി ഒരു കോടി രൂപ അനുവദിച്ചു. ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നതും ഈ റോഡിലേക്കാണ്. കോഴഞ്ചേരി റോഡ്സ് സെക്ഷനില്‍ റോഡ് സുരക്ഷാപ്രവര്ത്തനങ്ങ്ക്കായി 15 ലക്ഷം, പന്തളം സെക്ഷനില്‍ 10 ലക്ഷം, തിരുവല്ല സെക്ഷനില്‍ 25 ലക്ഷം, പത്തനംതിട്ട സെക്ഷനില്‍ വിവിധ റോഡുകളില്‍ ക്രാഷ് ബാരിയര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്കായി 15 ലക്ഷം എന്നിങ്ങനെയാണ് തുക പ്രധാനമായി അനുവദിച്ചിട്ടുള്ളത്.
റാന്നി റോഡ്സ് സെക്ഷനിലെ വിവിധ റോഡുകളില്‍ 25 ലക്ഷം, കോന്നി സെക്ഷനില്‍ 15 ലക്ഷം, അടൂര്‍ സെക്ഷനില്‍ 20.17 ലക്ഷം, വെണ്ണിക്കുളം സെക്ഷനില്‍ അഞ്ചു ലക്ഷം തുടങ്ങിയ തുകകള്‍ പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുണ്ട്.
ളാഹ റോഡ്സ് സെക്ഷനിലെ വിവിധ റോഡുകളില്‍ സുരക്ഷാനടപടികള്‍ക്കായി 25 ലക്ഷം, ഇരവിപേരൂര്‍ സെക്ഷനില്‍ 15 ലക്ഷം, മല്ലപ്പള്ളി മേഖലയിലെ റോഡുകളില്‍ 18 ലക്ഷം, ഉള്‍പ്പെടെയുള്ള പദ്ധതികളും പത്തനംതിട്ട ജില്ലയുടെ വിഹിതത്തിലുണ്ട്.
ദേശീയ, സംസ്ഥാന പാതകള്‍ക്കും പണം അനുവദിച്ചു
ദേശീയപാത 183 എ മണ്ണാറക്കുളഞ്ഞി - പ്ലാപ്പള്ളി റോഡില്‍ 24.98 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചു.
പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാത കോന്നി - പ്ലാച്ചേരി റോഡിലെ പ്രവൃത്തികള്‍ക്കായി 37.04 ലക്ഷം രൂപയും വിനിയോഗിക്കും.
ഇതോടെ ശബരിമലയിലേക്ക് എത്തുന്ന പ്രധാന പാതകളിലും തീര്‍ഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്ന മറ്റു പ്രധാന റോഡുകളിലും ആവശ്യമായ റോഡ് സുരക്ഷാസംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയും.
ശബരിമല തീര്‍ഥാടനകാലത്ത് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന റോഡുകളില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ലഭിച്ച ഈ പ്രത്യേക ഫണ്ട് ജില്ലയുടെ റോഡ് സുരക്ഷാ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക ഇടപെടലായി മാറും.
വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്ന ആവശ്യം യാഥാര്‍ഥ്യമാകുന്നതോടെ ഇത്തവണത്തെ ശബരിമല തീര്‍ഥാടനകാലത്ത് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷിതമായ യാത്രാ സാഹചര്യം ഒരുക്കാനും സാധിക്കും.