x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് ടീം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ ശു​ചീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: October 2, 2026 12:49 AM IST | Updated: October 2, 2026 12:49 AM IST

ഗാ​ന്ധി​ജ​യ​ന്തി ശു​ചി​ത്വ​വാ​ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ കെ​എ​സ്ആ​ർ​ടി​സി ക​ണി​യാ​പു​രം ഡി​പ്പോ​യു​മാ​യി സ​ഹ​ക​രി​ച്ചു സേ​വ്യ​ർ ഔ​ട്ട് റീ​ച്ച്

ക​ഴ​ക്കൂ​ട്ടം: ഗാ​ന്ധി​ജ​യ​ന്തി ശു​ചി​ത്വ​വാ​ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ കെ​എ​സ്ആ​ർ​ടി​സി ക​ണി​യാ​പു​രം ഡി​പ്പോ​യു​മാ​യി സ​ഹ​ക​രി​ച്ചു സേ​വ്യ​ർ ഔ​ട്ട് റീ​ച്ച് സ​ർ​വീ​സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ഡി​പ്പോ​യി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യും കാ​ടു​പി​ടി​ച്ചു കി​ട​ന്നി​രു​ന്ന വ​സ്തു വെ​ട്ടി​ത്തെ​ളി​ക്കു​ക​യും ചെ​യ്തു.

സേ​വ്യ​ർ ഔ​ട്ട്റീ​ച്ച് സ​ർ​വീ​സ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ ഡൊ​മി​നി​ക് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ ഡോ . ​തോ​മ​സ് സ്ക​റി​യ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. കോ​ള​ജി​ലെ എ​ൻ​സി​സി ആ​ർ​മി യൂ​ണി​റ്റ്, എ​ൻ​സി​സി നേ​വി യൂ​ണി​റ്റ്, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ.

കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​ബ് / ല​ഫ്. രാ​ജേ​ഷ് മാ​ർ​ട്ടി​ൻ, അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഡോ. ഷി​ബു ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ഡോ. ബി​ജു ജോ​യി, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​വി. ഷൈ​നി, ഡോ. ​അ​നി​ൽ​കു​മാ​ർ ഡി. ​ക​ണി​യാ​പു​രം ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കെ. ​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ ശു​ചീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Tags : District News Nattuvishesham Thumba St. Xavier's College

Recent News

Corehub Up