കഴക്കൂട്ടം: ഗാന്ധിജയന്തി ശുചിത്വവാരചരണത്തിന്റെ ഭാഗമായി തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് വിദ്യാർഥികൾ കെഎസ്ആർടിസി കണിയാപുരം ഡിപ്പോയുമായി സഹകരിച്ചു സേവ്യർ ഔട്ട് റീച്ച് സർവീസസിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. ഡിപ്പോയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും കാടുപിടിച്ചു കിടന്നിരുന്ന വസ്തു വെട്ടിത്തെളിക്കുകയും ചെയ്തു.
സേവ്യർ ഔട്ട്റീച്ച് സർവീസസ് ഡയറക്ടർ ഫാ. ഡോ ഡൊമിനിക് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ ഡോ . തോമസ് സ്കറിയ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കോളജിലെ എൻസിസി ആർമി യൂണിറ്റ്, എൻസിസി നേവി യൂണിറ്റ്, എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവൃത്തികൾ.
കോളജ് വൈസ് പ്രിൻസിപ്പൽ സബ് / ലഫ്. രാജേഷ് മാർട്ടിൻ, അക്കാദമിക് കോ-ഓർഡിനേറ്റർ ഫാ. ഡോ. ഷിബു ജോസഫ്, ബർസാർ ഫാ. ഡോ. ബിജു ജോയി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. വി. ഷൈനി, ഡോ. അനിൽകുമാർ ഡി. കണിയാപുരം ഡിപ്പോയിലെ ജീവനക്കാരനായ കെ. ശിവപ്രസാദ് എന്നിവർ ശുചീകരണപ്രവൃത്തികൾക്കു നേതൃത്വം നൽകി.