x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന്നി 20 പെ​രു​ന്നാ​ൾ തീ​ർ​ഥാ​ട​ക ല​ക്ഷ​ങ്ങ​ൾ ഇ​ന്ന് കോ​ത​മം​ഗ​ല​ത്തേ​ക്ക്

വെബ് ഡെസ്ക്
Published: October 2, 2026 01:11 AM IST | Updated: October 2, 2026 01:11 AM IST

ക​ന്നി 20 പെ​രു​ന്നാ​ളി​ന് തീ​ർ​ഥാ​ട​ക​രെ വ​ര​വേ​ൽ​ക്കാ​ൻ വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​പ്രഭയിൽ ഒ​രു​ങ്ങി​യ കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ്മ ചെ​റി​യ പ​ള്ളി​.

കോ​ത​മം​ഗ​ലം: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മാ​ർ​ത്തോ​മ്മ ചെ​റി​യ പ​ള്ളി​യി​ൽ ക​ന്നി 20 പെ​രു​ന്നാ​ളി​ന്‍റെ പ്ര​ധാ​ന ആ​ഘോ​ഷ​ദി​ന​മാ​യ ഇ​ന്ന് പ​രി​ശു​ദ്ധ ബാ​വ​യു​ടെ ക​ബ​ർ വ​ണ​ങ്ങി അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ നാ​നാ​ദി​ക്കി​ൽ നി​ന്നാ​യി തീ​ർ​ഥാ​ട​ക ല​ക്ഷ​ങ്ങ​ൾ ഇ​ന്ന് കോ​ത​മം​ഗ​ല​ത്തേ​ക്ക് പ്ര​വ​ഹി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന് ദി​വ​സ​ങ്ങ​ളാ​യി പു​റ​പ്പെ​ട്ട് കാ​ൽ ന​ട​യാ​യി ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ള്ളി​ക​ളി​ലെ​ത്തി വി​ശ്ര​മി​ക്കു​ന്ന​വ​രും സ​മീ​പ താ​ലൂ​ക്കു​ക​ളി​ലു​ള്ള വി​ശ്വാ​സി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ അ​താ​ത് പ​ള്ളി​ക​ളി​ലെ പ്ര​ഭാ​ത സ​മ​സ്കാ​ര​ത്തി​ന് ശേ​ഷം കാ​ൽ ന​ട തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കും. ഉ​ച്ച​യോ​ടെ നാ​നാ ദി​ക്കി​ൽ നി​ന്ന് കോ​ത​മം​ഗ​ല​ത്തേ​ക്കും ചെ​റി​യ പ​ള്ളി​യി​ലേ​ക്കും കാ​ൽ​ന​ട തീ​ർ​ഥാ​ട​ക​രെ​ത്തി​ത്തു​ട​ങ്ങും പി​ന്നീ​ട് തീ​ർ​ഥാ​ട​ക സം​ഘ​ങ്ങ​ളു​ടെ​യും പ​രി​ശു​ദ്ധ ബാ​വ​യു​ടെ ക​ബ​റി​ന്‍റെ ഛായ ​ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത ര​ഥ​ങ്ങ​ളു​ടെ​യും അ​ണ​മു​റി​യാ​ത്ത പ്ര​വാ​ഹ​മാ​യി​രി​ക്കും. സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന​ക്ക് മു​മ്പേ തീ​ർ​ഥാ​ട​ക ല​ക്ഷ​ങ്ങ​ൾ ക​ബ​റി​ങ്ക​ലെ​ത്തും.

വ​ന്നു ചേ​രു​ന്ന എ​ല്ലാ തീ​ർ​ഥാ​ട​ക​ർ​ക്കും നേ​ർ​ച്ച​ക്ക​ഞ്ഞി പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ രാ​ത്രി 10 വ​രെ വി​ത​ര​ണം ചെ​യ്യും.

ഇ​ന്ന് രാ​വി​ലെ ന​ട​ത്തു​ന്ന മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് ഡോ. ​മാ​ത്യൂ​സ് മാ​ർ അ​ന്തി​മോ​സ് മെ​ത്രാ​പോ​ലീ​ത്ത പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മേ​മ്പൂ​ട്ടി​ൽ നി​ന്നും പ​ള്ളി ഉ​പ​ക​ര​ണ​ങ്ങ​ളും 151 പൊ​ൻ വെ​ള്ളി കു​രി​ശു​ക​ളും ആ​ഘോ​ഷ​പൂ​ർ​വം പ​ള്ളി​യ​ക​ത്ത് കൊ​ണ്ടു പോ​കും.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന തീ​ർ​ഥാ​ട​ക സം​ഘ​ത്തി​ന് പ​ള്ളി കാ​ര്യ​ത്തി​ൽ നി​ന്നും സ്വീ​ക​ര​ണം ന​ൽ​കും. ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ നി​ന്ന് എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രെ കോ​ഴി​പ്പി​ള്ളി ക​വ​ല​യി​ലും പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല തീ​ർ​ഥാ​ട​ക​രെ മൂ​വാ​റ്റു​പു​ഴ ക​വ​ല​യി​ലും വ​ട​ക്ക​ൻ മേ​ഖ​ല തീ​ർ​ഥാ​ട​രെ ഹൈ​റേ​ഞ്ച് ക​വ​ല​യി​ലും പോ​ത്താ​നി​ക്കാ​ട് മേ​ഖ​ല തീ​ർ​ഥാ​ട​ക​രെ ച​ക്കാ​ല​ക്കു​ടി ചാ​പ്പ​ലി​ലും സ്വീ​ക​രി​ക്കും.

വൈ​കീ​ട്ട് 6.30ന് ​ന​ട​ത്തു​ന്ന സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷ്ഠ കാ​തോ​ലി​ക്ക മാ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി പ​ത്തി​ന് ന​ഗ​രം ചു​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണം മ​ർ​ത്ത​മ​റി​യം ക​ത്തീ​ഡ്ര​ൽ വ​ലി​യ പ​ള്ളി, സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ, മ​ല​യി​ൻ​കീ​ഴ് കു​രി​ശ്, എം​ബി​എം​എം ആ​ശു​പ​ത്രി, ടൗ​ൺ കു​രി​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടി മാ​ർ ബേ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റോ​ഡ് വ​ഴി പ​ള്ളി​യി​ൽ തി​രി​ച്ചെ​ത്തി ആ​ശി​ർ​വാ​ദ​ത്തോ​ടെ സ​മാ​പി​ക്കും.

Tags : District News Nattuvishesham pilgrims head to Kothamangalam

Recent News

Corehub Up