x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ദേ​ശീ​യ ര​ക്ത​ദാ​ന ദി​നാ​ച​ര​ണം

വെബ് ഡെസ്ക്
Published: October 2, 2026 01:33 AM IST | Updated: October 2, 2026 01:33 AM IST

ദേ​ശീ​യ ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ന്ന​ദ്ധ ര​ക്ത​ദാ​ന സേ​നാം​ഗ​ങ്ങ​ളെ പി​ന്തു​ണ​ച്ച് സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ പ്ര​തീ​കാ​ത്മ​ക ബ​ലൂ​ണു​ക​ൾ പ​റ​ത്തു​ന്നു.

തൃ​ശൂ​ർ: ഐ​എം​എ​യു​ടെ​യും സെ​ന്‍റ് തോ​മ​സ് കോ​ള​ജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ സ​ന്ന​ദ്ധ ര​ക്ത​ദാ​ന ദി​നാ​ച​ര​ണം ന​ട​ത്തി. 2025-2026 കാ​ല​യ​ള​വി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച വി​വി​ധ സം​ഘ​ട​ന​ക​ളെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. മാ​ർ​ട്ടി​ൻ കൊ​ള​ന്പ്ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​എം​എ ഡ​യ​റ​ക്ട​ർ ഡോ. ​വി.​കെ. ഗോ​പി​നാ​ഥ​ൻ, ബ്ല​ഡ് ബാ​ ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​സ്.​എം. ബാ​ല​ഗോ​പാ​ല​ൻ, ഐ​ എം​എ തൃ​ശൂ​ർ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ. ​ബേ​ബി തോ​മ​സ്, ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ​ഫ് ജോ​ർ​ജ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ഡെ​യ്സ​ൻ പാ​ണേ​ങ്ങാ​ട​ൻ, ഡോ. ​റീ​ജ ജോ​ണ്‍​സ​ണ്‍, ബ്ല​ഡ് ബാ​ങ്ക് ടെ​ക്നി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ വി.​ബി. ലി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ചു ര​ക്ത​ദാ​ന ക്യാ​ന്പും ന​ട​ത്തി.

Tags : District News Nattuvishesham Blood Donation Day St. Thomas College

Recent News

Corehub Up