x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യയുടെ തി​രു​നാ​ളും ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി ദി​നാ​ഘോ​ഷ​വും

വെബ് ഡെസ്ക്
Published: October 2, 2026 01:22 AM IST | Updated: October 2, 2026 01:22 AM IST

അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഹോ​സ്പി​റ്റ​ൽ ദി​നാ​ഘോ​ഷം വി​കാ​രി ജ​ന​റാൾ ഫാ. ​ജി​മ്മി പൂ​ച്ച​ക്കാ​ട്ട് ഉ​ദ്ഘാ

അ​ങ്ക​മാ​ലി: ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ളും ആ​ശു​പ​ത്രി​യു​ടെ സ്ഥാ​പ​ക ദി​ന​വും ആ​ഘോ​ഷി​ച്ചു. രാ​വി​ലെ ലി​സി ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. പോ​ൾ ക​രേ​ട​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്തി​ൽ ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി ദി​നാ​ഘോ​ഷം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ ഫാ. ​ജി​മ്മി പൂ​ച്ച​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. 90 വ​ർ​ഷ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് സ്വാ​ന്ത​ന​വും ക​രു​ത​ലും ന​ൽ​കി​യ ഈ ​ആ​ശു​പ​ത്രി അ​ങ്ക​മാ​ലി​ക്കാ​രു​ടെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​യ്ക്ക​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​സ്റ്റേ​ൺ മ്യൂ​സി​ക് ഡാ​ൻ​സും ക​ലാ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു. ഫാ. ​വ​ർ​ഗീ​സ് പൊ​ന്തേം​പി​ള്ളി, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ല്ല​റ​യ്ക്ക​ൽ, ഫാ. ​ലൂ​ക്കോ​സ് കു​ന്ന​ത്തൂ​ർ, മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ റീ​ത്ത പോ​ൾ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ബി​ജി റെ​ജി, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സ്റ്റി​ജി ജോ​സ​ഫ്, സി​സ്റ്റ​ർ പൂ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Feast Saint Little Therese Little Flower Hospital

Recent News

Corehub Up