പിറവത്ത് കെഎസ്ആർടിസി ബസ് പിക്കപ്പ് വാനിൽ ഇടിച്ചപ്പോൾ.
പിക്കപ്പ് വാൻ ഉരുണ്ടുപോയി ഇടിച്ച്ബൈക്ക് തകർന്നു
പിറവം: വൺവേ റോഡിൽ ഫയർ സ്റ്റേഷന് സമീപം എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ കെഎസ്ആർടിസി ബസ് പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ മുന്നോട്ടുരുണ്ട് സമീപത്തുണ്ടായിരുന്ന ബൈക്കിലും ഇടിച്ചു. ബൈക്ക് പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
അനധികൃതമായി റോഡ് സൈഡിലുള്ള വാഹനങ്ങളുടെ പാർക്കിംഗാണ് അപകടത്തിന് കാരണമാകുന്നതെന്നാണ് ആക്ഷേപം. ഫയർ സ്റ്റേഷൻ റോഡിൽ ഇരുവശങ്ങളിലുമായുള്ള അനധികൃത പാർക്കിംഗ് ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. കാൽനടയാത്രികർക്ക് പലപ്പോഴും റോഡിന് നടുവിലൂടെ നടന്നു പോകേണ്ടി വരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടായിട്ടുള്ളത്.
Tags : District News Nattuvishesham KSRTC bus