സുരേഷിന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ നിലയില്‍.
സുല്‍ത്താന്‍ ബത്തേരി: തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ചീരാല്‍ വെണ്ടോല്‍ വെള്ളാട് സുരേഷിന്റെ വീടാണ് ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ തകര്‍ന്നത്.
നാലംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വീടിന് സമീപത്തെ പറമ്പില്‍ നിന്നിരുന്ന തെങ്ങ് കടപുഴകി സുരേഷും ഭാര്യയും മക്കളും കിടന്നുറങ്ങിയിരുന്ന മുറിയുടെ മേല്‍ക്കൂരയിലേക്കാണ് വീണത്.
മേല്‍ക്കൂരയുടെ ഷീറ്റുകളും തേങ്ങകളും വീഴുന്ന ശബ്ദം കേട്ട് സുരേഷും ഭാര്യയും മക്കളും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഒന്നര പതിറ്റാണ്ടായി വീടിനുവേണ്ടി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടും കുടുംബത്തിന് വീട് ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് മൂന്നുമാസം മുമ്പാണ് അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള ഒറ്റമുറി നിര്‍മിച്ചത്. ഇതും തെങ്ങ് വീണു തകര്‍ന്നതോടെ ആശങ്കയിലാണ് കുടുംബം.
Tags : coconut tree fell District News Local News roof of a house