പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകിവീണു. ചീരട്ടമണ്ണ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ വീടിനു മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണത്.
വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ട്രോമാകെയര്‍ പെരിന്തല്‍മണ്ണ സ്റ്റേഷന് യൂണിറ്റ് പ്രവര്‍ത്തകര്‍ തെങ്ങ് മുറിച്ചുനീക്കി. യൂണിറ്റ് ലീഡര്‍മാരായ ജബ്ബാര്‍ ജൂബിലി, ഫവാസ് മങ്കട എന്നിവരുടെ നേതൃത്വത്തില്‍ നിസാം മാനത്തുമംഗലം, ഹുസ്സന്‍ കക്കൂത്ത്, ഫാറൂഖ് പൂപ്പലം, ജിന്‍ഷാദ് പൂപ്പലം എന്നിവരാണ് തെങ്ങ് മുറിച്ചുമാറ്റിയത്.