പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് എയുപി സ്കൂളില്‍ നടന്ന സൈബര്‍ സെക്യൂരിറ്റി ബോധവത്കരണ സെമിനാര്‍.
പുല്‍പ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് എയുപി സ്കൂളില്‍ ടീ സ്മാര്‍ട്ട് ചോയ്സിന്റെ നേതൃത്വത്തില്‍ സൈബര്‍ സെക്യൂരിറ്റി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഹെഡ് മാസ്റ്റര്‍ ബിജു മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ വര്‍ധിച്ചുവരുന്ന സ്ക്രീന്‍ അഡിക്ഷന്, ലഹരി ഉപയോഗം, ഫോണ്‍ ഉപയോഗിക്കുന്നതിലെ മുന്‍കരുതല്‍ എന്നിവ കുട്ടികള്‍ തിരിച്ചറിയാന്‍ ഇത് സഹായകമായി.
പിടിഎ പ്രസിഡന്റ് പി.ജെ. ബിനോജ് അധ്യക്ഷത വഹിച്ചു. സ്മാര്‍ട്ട് ചോയ്സ് ടീമഗംങ്ങളായ റെന്നി വെസ്ലി, കാസ്പിന് ഷെല്ബാന്, ജിന്‍സ് പി. സെബാസ്റ്റ്യന്‍, ജോമോന്, ഷിന്റോ തോമസ്, സിസ്റ്റര്‍ ബിജി പോള്‍, സിസ്റ്റര്‍ ജെയ്സി, ജിഷ ജോര്‍ജ്, മെല്‍ബി സി. സാംസണ്, കുട്ടികളുടെ പ്രതിനിധി ഓസ്റ്റീന സോവിനൊ എന്നിവര്‍ പ്രസംഗിച്ചു.
Tags : cyber security awareness District News Padichira Local News