അഖിലേന്ത്യ സഹകരണവാരം ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി ബത്തേരിയില്‍ നടത്തിയ ഘോഷയാത്ര.
സുല്‍ത്താന്‍ ബത്തേരി: എഴുപത്തിമൂന്നാമത് അഖിലേന്ത്യ സഹകരണവാരം ജില്ലാതല ആഘോഷം അധ്യാപക ഭവനില്‍ സംഘടിപ്പിച്ചു. ടൗണില്‍ ഘോഷയാത്രയ്ക്കുശേഷം ചേര്‍ന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ കെ. ശ്രീവിദ്യ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് എം.എസ്. വിശ്വനാഥന്, പ്ലാനിംഗ് വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ പി. സന്തോഷ് കുമാര്‍, ഡി.പി. രാജശേഖരന്, വി.വി. ബേബി, കെ.കെ. വിശ്വനാഥന്, ഇ.പി. മോഹന്‍ദാസ്, ഗോകുല്‍ദാസ് കോട്ടയില്‍, പി.കെ. ജോര്‍ജ്, പി.എ. സുമേഷ്, സുഗതന്, പുഷ്പജന്‍, സി.എസ്. പ്രസാദ്, വി.വി. രാജന്, കെ.കെ. പൗലോസ്, പി.ജെ. പ്രോമിസണ്‍, സുധാകരന്, പി.ആര്. സതീഷ് എന്നിവര്‍ പ്രസംഗിച്ചു. "പുതുയുഗത്തിലെ സഹകരണ ചിന്തകള്‍’ എന്ന വിഷയത്തില്‍ റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍ അഡ്വ. പി. റഹീം ക്ലാസെടുത്തു.
Tags : Cooperation Week District News Local News District-level celebration