തിരുവമ്പാടിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ സമാഹരിച്ച തുക സഹായസമിതിക്ക് കൈമാറുന്നു.
തിരുവമ്പാടി: കല്ലുരുട്ടിയിലെ എസ്എംഎ രോഗബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി നാട്ടുകാർ നടത്തുന്ന ജനകീയ ധനസമാഹരണ യജ്ഞത്തിൽ പങ്കാളികളായി തിരുവമ്പാടിയിലെ ഇതര സംസ്ഥാന തൊഴിലാളികളും.
തൊഴിലാളിയായി തിരുവമ്പാടിയിലെത്തി പിന്നീട് നാൽപതോളം തൊഴിലാളികളുടെ മേസ്തിരിയായി മാറിയ പശ്ചിമ ബംഗാൾ സ്വദേശി ജീവൻ ഉറാവാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
തിരുവമ്പാടി ടികെ സൗണ്ട്സ് ഉടമ മുസ്തഫയുടെയും ടൂൾസ് റെന്റൽ സ്ഥാപനം നടത്തുന്ന സുമേഷിന്റെയും നേതൃത്വത്തിൽ നടന്ന സംഭാവന കൈമാറ്റച്ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഫിറോസ് ഖാൻ, പഞ്ചായത്ത് അംഗം ബിജു എണ്ണാർമണ്ണിൽ, തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളായ ജീവൻ, പ്രകാശൻ, അറിവ്, രോഹിണി, യഹിയ, പുനയ്യ്, അഭിരാം, കണ്ണാടി, കറുപ്പ, ദേവദാസ്, ബപ്പുൺ തുടങ്ങിയവർ പങ്കാളികളായി.
Tags : Many people stepped in to offer support District News Local News migrant workers from other states