വയനാട് ഗവ. മെഡിക്കല്‍ കോളജ് പരിസരത്ത് തുരുമ്പെടുത്തു നശിക്കുന്ന ആംബുലന്‍സ്.
മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആംബുലന്‍സ് അറ്റകുറ്റപ്പണികള്‍ നടത്താതെ കട്ടപ്പുറത്തായിട്ട് ഒരു വര്‍ഷത്തിലേറെയാകുന്നു.
ചെറിയ തകരാറുകള്‍ മാത്രം പരിഹരിച്ചാല്‍ നിരത്തിലിറക്കാന്‍ സാധിക്കുമായിരുന്ന വാഹനമാണ് അധികൃതരുടെ അനാസ്ഥ കാരണം മാസങ്ങളോളം വെയിലും മഴയുമേറ്റ് നശിക്കുന്നത്.
പഴയ സൂപ്രണ്ട് ഓഫിസ് പരിസരത്തുള്ള ആംബുലന്‍സിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ്. തുടക്കത്തില്‍ ചെറിയ അറ്റകുറ്റപ്പണികള്‍ മാത്രം മതിയായിരുന്ന വാഹനം കൃത്യസമയത്ത് നന്നാക്കാത്തതിനാല്‍ ഇപ്പോള്‍ വന്‍തുക ചെലവഴിച്ചാല്‍ പോലും പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയാത്തവിധം നശിച്ചുകൊണ്ടിരിക്കുന്നതാണ് പ്രതിഷേധത്തിനിടയാകുന്നത്.
അത്യാവശ്യ ഘട്ടങ്ങളില്‍ പോലും ആംബുലന്‍സ് ലഭ്യമാകാത്ത സാഹചര്യത്തില്‍ ആംബുലന്‍സ് തുരുമ്പെടുത്ത നശിക്കുന്നത് രോഗികളോടുള്ള കടുത്ത അവഗണനയാണെന്ന് സിപിഎം ആരോപിച്ചു. വിഷയത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ആംബുലന്‍സ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനസജ്ജമാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Tags : Ambulance out of service District News Local News lack of maintenance