x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ പ്ര​തി​രോ​ധ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം


Published: November 20, 2026 02:58 AM IST | Updated: November 20, 2026 02:58 AM IST

ലോ​ക ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ പ്ര​തി​രോ​ധ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഫ​സീ​ല നി​ര്‍​വ​ഹി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ തെ​റ്റാ​യ ഉ​പ​യോ​ഗ​ത്തി​ന്‍റെ ദോ​ഷ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 18 മു​ത​ല്‍ 24 വ​രെ ലോ​ക ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ പ്ര​തി​രോ​ധ വാ​ര​മാ​യി ആ​ച​രി​ക്കു​ന്നു.
വാ​രാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കു​ന്ന​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഫ​സീ​ല നി​ര്‍​വ​ഹി​ച്ചു. കു​ന്ന​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. സം​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് പ​ട​നി​ലം ദി​നാ​ച​ര​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു.
ന​വ​കേ​ര​ള ക​ര്‍​മ്മ പ​ദ്ധ​തി നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​അ​ഖി​ലേ​ഷ് കു​മാ​ര്‍ ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കി. എ​എം​ആ​ര്‍ പ്രോ​ഗ്രാം നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​സ്മി​ത റ​ഹ്മാ​ന്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

കു​ന്ന​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​അ​ര്‍​ച്ച​ന, ചെ​റു​വാ​ടി ബ്ലോ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​മാ​യ, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍. സു​രേ​ന്ദ്ര​ന്‍, സ്റ്റോ​ര്‍ വെ​രി​ഫി​ക്കേ​ഷ​ന്‍ ഓ​ഫി​സ​ര്‍ അ​ഷി​ത, ജി​ല്ലാ ന​ഴ്‌​സിം​ഗ് ഓ​ഫി​സ​ര്‍ ഇ​ന്ദി​ര, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍. ഭ​വി​ല , ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫി​സ​ര്‍ ഡോ. ​കെ.​ടി. മു​ഹ്‌​സി​ന്‍, കു​ന്ന​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
24 വ​രെ ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും.
പൊ​തു​ജ​ന​ങ്ങ​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, മെ​ഡി​ക്ക​ല്‍ ഷോ​പ്പ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യു​ള്ള ബോ​ധ​വ​ത്ക​ര​ണം, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ആ​യു​ഷ്, ഹോ​മി​യോ വ​കു​പ്പ് സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ക്ലാ​സു​ക​ള്‍, ആ​ന്‍റി​ബ​യോ​ട്ടി​ക് ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​റി​വ് പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ ക്വി​സ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

 

Tags : Antimicrobial Resistance District News Local News Awareness Week

Recent News

Corehub Up