Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Many People Stepped In To Offer Support

Kozhikode

കൈത്താങ്ങായി നിരവധി പേർ പി​ന്തു​ണ​യു​മാ​യി ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ

തി​രു​വ​മ്പാ​ടി: ക​ല്ലു​രു​ട്ടി​യി​ലെ എ​സ്എം​എ രോ​ഗ​ബാ​ധി​ത​രാ​യ മൂ​ന്ന് കു​രു​ന്നു​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടു​കാ​ർ ന​ട​ത്തു​ന്ന ജ​ന​കീ​യ ധ​ന​സ​മാ​ഹ​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി തി​രു​വ​മ്പാ​ടി​യി​ലെ ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളും.
തൊ​ഴി​ലാ​ളി​യാ​യി തി​രു​വ​മ്പാ​ടി​യി​ലെ​ത്തി പി​ന്നീ​ട് നാ​ൽ​പ​തോ​ളം തൊ​ഴി​ലാ​ളി​ക​ളു​ടെ മേ​സ്തി​രി​യാ​യി മാ​റി​യ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ജീ​വ​ൻ ഉ​റാ​വാ​ണ് പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
തി​രു​വ​മ്പാ​ടി ടി​കെ സൗ​ണ്ട്സ് ഉ​ട​മ മു​സ്ത​ഫ​യു​ടെ​യും ടൂ​ൾ​സ് റെ​ന്‍റ​ൽ സ്ഥാ​പ​നം ന​ട​ത്തു​ന്ന സു​മേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​ഭാ​വ​ന കൈ​മാ​റ്റ​ച്ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഫി​റോ​സ് ഖാ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജു എ​ണ്ണാ​ർ​മ​ണ്ണി​ൽ, തി​രു​വ​മ്പാ​ടി മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു പൈ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളാ​യ ജീ​വ​ൻ, പ്ര​കാ​ശ​ൻ, അ​റി​വ്, രോ​ഹി​ണി, യ​ഹി​യ, പു​ന​യ്യ്, അ​ഭി​രാം, ക​ണ്ണാ​ടി, ക​റു​പ്പ, ദേ​വ​ദാ​സ്, ബ​പ്പു​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​യി.

Latest News

Corehub Up