x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് പു​നഃസം​ഘ​ടി​പ്പി​ച്ചി​ല്ല; ക​മ്മി​റ്റി​യി​ൽ ഒ​ന്പതു ക്ഷ​ണി​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: October 2, 2026 12:38 AM IST | Updated: October 2, 2026 12:38 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം : പ​തി​വു വി​മ​ർ​ശ​ന​ങ്ങ​ൾ കേ​ട്ടും ച​ർ​ച്ച ചെ​യ്തും എ​ന്നാ​ൽ കാ​ര്യ​മാ​യ ഒ​രു തി​രു​ത്ത​ലും ഉ​ണ്ടാ​കാ​തെ സി​പി​എം വി​ശാ​ല ജി​ല്ലാ ക​മ്മി​റ്റി സ​മാ​പി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി കോ​വ​ള​ത്തെ പാ​ർ​ട്ടി ഏ​രിയാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നേ​തൃ​ത​ല​ത്തി​ൽ പ്ര​തീ​ക്ഷി​ച്ച ഒ​രു അ​ഴി​ച്ചു​പ​ണി​യും ഉ​ണ്ടാ​യി​ല്ല. ഒ​ൻ​പ​തു പേ​രെ പു​തു​താ​യി ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ക്ഷ​ണി​താ​ക്ക​ളാ​ക്കി​യ​ത് ഒ​ഴി​ച്ചാ​ൽ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽനി​ന്നും ആ​രെ​യെ​ങ്കി​ലും ഒ​ഴി​വാ​ക്കാ​നോ പു​തു​താ​യി ആ​രെ​യെ​ങ്കി​ലും ഉ​ൾ​ക്കൊ​ള്ളി​ക്കാ​നോ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം ത​യാ​റാ​യി​ല്ല. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ ജോ​യി നി​ല​വി​ൽ വ​ർ​ക്ക​ല എം​എ​ൽ​എ കൂ​ടി​യാ​ണ്. അ​ദ്ദേ​ഹം ഒ​രേ സ​മ​യം ര​ണ്ടു പ​ദ​വി വ​ഹി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ച​ർ​ച്ച​യു​ണ്ടാ​യെ​ങ്കി​ലും കാ​ര്യ​മാ​യ എ​തി​ർ​പ്പ് ഉ​യ​രാ​ത്ത​തി​നാ​ൽ ജോ​യി​യു​ടെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തി​ന് ഇ​ള​ക്ക​മു​ണ്ടാ​യി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തു ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നു ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ടി​ലും സം​സ്ഥാ​ന നേ​തൃ​ത്വം അ​വ​ത​രി​പ്പി​ച്ച തെ​റ്റു​തി​രു​ത്ത​ൽ രേ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ടി​ലും ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ചു കാ​ര്യ​മാ​യ ഒ​രു ച​ർ​ച്ച​യോ തി​രു​ത്ത​ൽ നി​ർ​ദേ​ശ​ങ്ങ​ളോ വി​ശാ​ല ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഉ​ണ്ടാ​യി​ല്ല. കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​തും ബി​ജെ​പി​ക്കു ഭ​ര​ണം ല​ഭി​ച്ച​തും ജി​ല്ല​യി​ലെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ വീ​ഴ്ച​യാ​യാ​ണു പൊ​തു​വെ ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച വ​ന്ന​ത്. മേ​യ​റാ​യി​രു​ന്ന ആ​ര്യ രാ​ജേ​ന്ദ്ര​നും വി​ശാ​ല ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ന​ന്നേ വി​മ​ർ​ശി​ക്ക​പ്പെ​ട്ടു. മേ​യ​റെ തീ​രു​മാ​നി​ക്കു​ന്ന​തു പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​യ​തി​നാ​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും പി​ശ​കു​പ​റ്റി​യെ​ന്നു ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ ച​ർ​ച്ച​യ്ക്കു മ​റു​പ​ടി പ​റ​ഞ്ഞ നേ​താ​ക്ക​ൾ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം മു​ഴു​വ​ൻ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ പി​ടി​പ്പു​കേ​ടാ​യാ​ണു ചി​ത്രീ​ക​രി​ച്ച​ത്. ചു​രു​ക്കം പ​റ​ഞ്ഞാ​ൽ ര​ണ്ടു ദി​വ​സ​മാ​യി ചേ​ർ​ന്ന വി​ശാ​ല ജി​ല്ലാ ക​മ്മി​റ്റി കാ​ര്യ​മാ​യ ഒ​രു തി​രു​ത്ത​ലി​നും വേ​ദി​യാ​യി​ല്ലെ​ന്നു ത​ന്നെ വി​ല​യി​രു​ത്താം.

എ​സ്.​അ​ജ​യ​കു​മാ​ർ, എ​സ്.​ജ​യി​ൽ​കു​മാ​ർ, കെ.​ശ്രീ​കു​മാ​ർ, എ.​എ.​റ​ഷീ​ദ്, സു​ന്ദ​രം​പി​ള്ള, എ​ൽ.​എ​സ്.​ലി​ജു, വി.​എ​സ്.​ശ്യാ​മ, എ​ൽ.​ശ​കു​ന്ത​ള​കു​മാ​രി, എം.​എ​ൽ.​കി​ഷോ​ർ എ​ന്നി​വ​രാ​ണു ജി​ല്ലാ ക​മ്മി​റ്റി​യി​ലെ ക്ഷ​ണി​താ​ക്ക​ൾ. ഇ​തി​ൽ എ.​എ.​റ​ഷീ​ദ് നേ​ര​ത്തേ പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ൽ റ​ഷീ​ദ് സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്നു.

Tags : District News Nattuvishesham District Secretariat

Recent News

Corehub Up