x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​നാ​ഗ​പ്പ​ള്ളി​യെ വി​ദ്യാ​ഭ്യാ​സ ഹബ്ബാക്കി മാ​റ്റും: മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍

വെബ് ഡെസ്ക്
Published: October 2, 2026 12:34 AM IST | Updated: October 2, 2026 12:34 AM IST

ക​രു​നാ​ഗ​പ്പ​ള്ളി ഐ​എ​ച്ച്ആ​ര്‍​ഡി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങ് മ​ന്ത്രി റോ​ജി എം. ​ ജോ​ൺ ഉദ്ഘാടനം ചെയ്യുന്നു.

കൊ​ല്ലം : ക​രു​നാ​ഗ​പ്പ​ള്ളി​യെ വി​ദ്യാ​ഭ്യാ​സ ഹബ്ബാ​ക്കി മാ​റ്റു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍. ക​രു​നാ​ഗ​പ്പ​ള്ളി ഐ​എ​ച്ച്ആ​ര്‍​ഡി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഐ​എ​ച്ച്ആ​ര്‍​ഡി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്, മോ​ഡ​ല്‍ പോ​ളി​ടെ​ക്‌​നി​ക്, ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് എ​ന്നി​വ​യെ​ല്ലാ​മു​ള്ള ക​രു​നാ​ഗ​പ്പ​ള്ളി ഇ​തി​ന് അ​നു​യോ​ജ്യ​മാ​യ ഇ​ട​മാ​ണ്. ഈ ​മൂ​ന്ന് കോ​ള​ജു​ക​ളു​ടെ​യും വി​ക​സ​ന​ത്തി​ന് ബ​ഹു​നി​ല​ക്കെ​ട്ടി​ട​ങ്ങ​ള്‍ വേ​ണ​മെ​ന്ന സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍​എ​യു​ടെ അ​ഭി​പ്രാ​യ​മു​ള്‍​ക്കൊ​ണ്ട് കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ര്‍​ട്‌​സ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ പു​രോ​ഗ​തി മ​ന്ത്രി​യും എം​എ​ല്‍​എ​യും വി​ല​യി​രു​ത്തി. കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ള്‍​ക്ക് പ​ഠി​ക്കു​ന്ന​തി​നും വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​വി​ടേ​ക്ക് ക​ട​ന്നു​വ​രാ​ന്‍ പ്രേ​ര​ണ ന​ല്‍​കു​ന്ന ത​ര​ത്തി​ലും അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍​എ പ​റ​ഞ്ഞു. ഐ​എ​ച്ച്ആ​ര്‍​ഡി ഡ​യ​റ​ക്ട​ര്‍ ഡോ. ​രാ​ജേ​ഷ്, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സ്മി​താ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Karunagappally education hub

Recent News

Corehub Up