x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വ​ന​ക്കാ​ർ അ​രി ക​ട​ത്തിയ സംഭവം: അന്വേഷണം തുടങ്ങി

വെബ് ഡെസ്ക്
Published: October 2, 2026 12:41 AM IST | Updated: October 2, 2026 12:41 AM IST

അ​രി ക​ട​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ

പോ​ത്ത​ൻ​കോ​ട്: ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി സ്‌​കൂ​ളി​ൽ സൂ​ക്ഷി​ച്ച അ​രി​യി​ൽനി​ന്നും ജീ​വ​ന​ക്കാ​ർ അരി കാ​റി​ൽ ക​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യം പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലിസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ത്ത​ൻ​കോ​ട് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലിസ് സം​ഘം സ്‌​കൂ​ളി​ലെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ഓ​ഫി​സ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം.

പ്ര​ച​രി​ച്ച ദൃ​ശ്യ​ത്തി​ൽ കാ​ണു​ന്ന ര​ണ്ടുപേ​ർ സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണെ​ന്നും അ​രി മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​ണെ​ന്നു​മാ​ണു സ്‌​കൂ​ൾ അ​ധി​കൃ​ത​ർ ന​ൽ​കി​യ മ​റു​പ​ടി. ഇ​തോ​ടെ ജീ​വ​ന​ക്കാ​രെ ഇ​ന്നു സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ പൊ​ലി​സ് ആ​വ​ശ്യ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ്‌​കൂ​ളി​ൽ​നി​ന്നും അ​രി മോ​ഷ്‌​ടി​ച്ചു ക​ട​ത്തു​ന്നു​വെ​ന്ന ത​ര​ത്തി​ൽ ദൃ​ശ്യം പ്ര​ച​രി​ച്ച​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്‌​ട​റേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​സം​ഘം സ്‌​കൂ​ളി​ൽ ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി. ക്ര​മ​ക്കേ​ടു ന​ട​ന്ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​താ​യി മ​ന​സി​ലാ​ക്കി​യ ജീ​വ​ന​ക്കാ​ർ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ അ​രി തി​രി​ച്ചെ​ത്തി​ച്ചു.

സ്റ്റോ​ക്ക് ക്ലി​യ​ർ ചെ​യ്‌​തു​വെ​ന്നു സം​ശ​യം ഉ​ണ്ടെ​ന്നു ഉ​ദ്യോ​ഗ​സ്ഥ സം​ഘം പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​റെ അ​റി​യി​ച്ചു. ഇ​തോ​ടെ, പൊ​ലിസി​ൽ പ​രാ​തി ന​ൽ​കാ​ൻ ക​ണി​യാ​പു​രം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​റോ​ട് ഡ​യ​റ​ക്‌​ട​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പി​എം പോ​ഷ​ൺ സ​കീം പ്ര​കാ​രം സൂ​ക്ഷി​ച്ച അ​രി​യാ​ണ് ക​ട​ത്തി​യ​തെ​ന്നാ​ണു പ​രാ​തി. ചൊ​വ്വാ​ഴ്ച വൈ​കുന്നേ​രം ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ളി​ലെ പ​ടി​ക്കെ​ട്ടി​നു സ​മീ​പം നി​ർ​ത്തി​യി​ട്ട കാ​റി​നു പി​ന്നി​ൽ ര​ണ്ടു​പേ​ർ ചേ​ർ​ന്നു അ​രി ക​യ​റ്റു​ന്ന​ത് ആ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്. ഒ​രാ​ൾ വെ​ള്ള തൂ​വാ​ല കൊ​ണ്ട് മു​ഖം പ​കു​തി മ​റ​ച്ചു കെ​ട്ടി​യി​രു​ന്നു. ധൃ​തി​യി​ൽ അ​രി ക​ട​ത്തി​യ ശേ​ഷം കാ​ർ പോ​കു​ന്ന​തും ദൃ​ശ്യ​ത്തി​ലു​ണ്ട്. സ്‌​കൂ​ളി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ​നി​ന്നും ആ​രോ ദൃ​ശ്യം പ​ക​ർ​ത്തി​യ​ത്.

Tags : District News Nattuvishesham rice smuggling employees

Recent News

Corehub Up