സൂര്യ ഫെസ്റ്റിനു തുടക്കംകുറിച്ച് തൈക്കാട് ഗണേശത്തിൽ കെ.എസ്. ഹരിശങ്കർ അവതരിപ്പിച്ച കച്ചേരി.
തിരുവനന്തപുരം: "അപ്പാ.... സൂര്യയിൽ നിന്നും അപ്പയെ അടര്‍ത്തി മാറ്റാന്‍ കഴിയില്ല എന്ന് ഞങ്ങള്‍ക്കറിയാം. അപ്പ ഇല്ലാതെ സൂര്യോത്സവം നടക്കില്ലെന്നുമറിയാം. അപ്പ ഈ ഗണേശത്തില്‍ എവിടെയോ ഉണ്ട്. ഇവിടെ നടക്കുന്നതെല്ലാം കണ്‍നിറയെ കണ്ടുകൊണ്ട്.. എന്നും ഞങ്ങളെ നയിക്കുന്ന വെളിച്ചമായി അപ്പ ഉണ്ടാവും.ചെറിയ കുട്ടിയായിരിക്കുമ്പോള്‍ അപ്പയുടെ കൈപിടിച്ച് ഞാന്‍ സൂര്യയുടെ വേദിയില്‍ നിന്നിട്ടുണ്ട്. അപ്പയുടെ അനൗണ്‍സ്മെന്റ് കേട്ടുകൊണ്ട്... ഇന്നിവിടെ, അപ്പ നിന്ന അതേ സ്ഥലത്ത് ഞാന്‍ നില്ക്കുന്നു. അപ്പ തീര്‍ത്ത പൈതൃകം തുടരണമേ എന്ന പ്രാര്‍ഥനയുമായി...'
49-ാമത് സൂര്യാ മേളയുടെ ആരംഭ സന്ധ്യയില്‍ കണ്ണുനീരോടെ സീത കൃഷ്ണമൂര്‍ത്തി ഇങ്ങനെ പറയുമ്പോള്‍ ഗണേശം ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ സദസ് വീര്‍പ്പടക്കി കേട്ടിരുന്നു. സൂര്യയുടെ ശില്പിയായ സൂര്യ കൃഷ് ണമൂര്‍ത്തിയുടെ സ്മരണകള്‍ വിങ്ങി നിറഞ്ഞ സന്ധ്യയില്‍ 111 ദിവസം നീണ്ടുനില്‍ക്കുന്ന സൂര്യോത്സവത്തിനു ഇന്നലെ തുടക്കമായി.
തൈക്കാട് ഗണേശത്തിന്റെ വേദിക്കു പിന്നില്‍ സൂര്യ കൃഷ്ണമൂര്‍ത്തി പതിവായി അനൗണ്‍സ്മെന്റ് നടത്തിയിരുന്ന സ്ഥലത്തുനിന്നും ഇന്നലെ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ മകള്‍ സീതയുടെ വികാര നിര്‍ഭരമായ വാക്കുകള്‍ കേട്ടു. അപ്പയ്ക്ക് ഏറെ ഇഷ്ടമുള്ള ഗണപതി സ്തുതിയും സീത പാടി. സൂര്യയുടെ ശീര്‍ഷക ഗാനത്തിനുശേഷം കൃഷ്ണമൂര്‍ത്തിയുടെ റിക്കാര്‍ഡ് ചെയ്ത ശബ്ദവും വേദിയില്‍ കേള്‍പ്പിച്ചിരുന്നു. സൂര്യയുടെ അവതാരകരായ ഐശ്വര്യയും അളകനന്ദയും സുകന്യയും കൃഷ് ണമൂര്‍ത്തിയുടെ വിയോഗത്തിന്റെ വേദന പങ്കുവച്ചു. അമേരിക്കയില്‍ നിന്നും സൂര്യ കൃഷ്ണമൂര്‍ത്തിയുടെ മകന് ലക്ഷ്മണിന്റെ സന്ദേശവും വേദിയില്‍ മുഴങ്ങി. സൂര്യ നൃത്ത - സംഗീതോത്സവത്തിന്റെ ആദ്യ സന്ധ്യയില്‍ കര്‍ണാടക സംഗീത കച്ചേരി അവതരിപ്പിക്കാനെത്തിയ യുവ സംഗീതജ്ഞന് കെ.എസ്. ഹരിശങ്കർ കൃഷ്ണമൂർത്തിയെ അനുസ്മരിച്ചു.
ഒക്ടോബർ ഒന്നിന് ഗാനഗന്ധര്വന് ഡോ. കെ.ജെ. യേശുദാസ് സംഗീതക്കച്ചേരിയിലൂടെ തുടക്കംകുറിച്ചിരുന്ന നൃത്ത - സംഗീതോത്സവത്തില്‍ ദാസേട്ടനു പകരം എത്തിയിരിക്കുകയാണ് ഞാൻ. ഹരിശങ്കര്‍ പറഞ്ഞു. "പോയി കച്ചേരി നടത്തൂ ശങ്കു...' എന്നു ദാസേട്ടന് പറഞ്ഞതുകൊണ്ടാണ് ആത്മവിശ്വാസത്തോടെ വന്നതെന്നും ഹരിശങ്കര്‍ പറഞ്ഞു. "വകുളാഭരണ' രാഗത്തിലെ "പരിപാഹിമാം...' എന്ന ഗണപതിയെ സ്തുതിയ് ക്കുന്ന കീർത്തനത്തോടെയാണ് കച്ചേരി ആരംഭിച്ചത്.
Tags : District News Nattuvishesham Surya Mela embracing Krishnamurth