ഇരവിപേരൂര്‍ ഗില്ഗാല് ആശ്വാസ ഭവനില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വയോജന ദിനാചരണ പരിപടിയില്‍ നൂറ്റിയെട്ടുകാരി ശോശാമ്മ മത്തായിയെ അബിന്‍ വര്‍ക്കി എംഎല്‍എ ആ
ഇരവിപേരൂര്‍: മുതിര്‍ന്ന പൗരമാര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഇരവിപേരൂര്‍ ഗില്ഗാല് ആശ്വാസഭവനില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വയോജന ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ.
യുവ തലമുറയെപ്പോലെ മുതിര്‍ന്നവര്‍ക്കും ഫോണും സാമൂഹികമാധ്യമവും ഉപയോഗിക്കാന്‍ കഴിയണം. ഇതിനായി എന്എസ എസ് വോളന്റിയര്‍മാര്‍ വീടുകളിലെത്തി മുതിര്‍ന്നവര്‍ക്ക് പരിശീലനം നല്കുന്ന രീതിയില്‍ പദ്ധതി നടപ്പാക്കും. രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് സൃഷ്ടിച്ചു എന്നുള്ളത് കേരള സര്‍ക്കാര്‍ അവര്‍ക്കു നല്കുന്ന പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതാണ്. മുതിര്‍ന്നവരുടെ അനുഭവസമ്പത്ത് സമൂഹത്തിന് പകര്‍ന്നുനല്‍കണമെന്നും അവര്‍ കൂടുതല്‍ സജീവമായി വിവിധ മേഖലകളില്‍ നിലകൊള്ളണമെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജൂലി സാബു ഓലിക്കല്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാമചന്ദ്രന് നായര്‍, ജില്ലാ പഞ്ചായത്തംഗം നീതു മാമ്മന്‍ കൊണ്ടൂര്‍, ഗ്രാമപഞ്ചായത്തംഗം കെ.ബി. ശശിധരന് പിള്ള, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ. ഷംല ബീഗം, എന്‍എസ്എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ജി. രാജശ്രീ, മാര്‍ ഗ്രിഗോറിയസ് ശാന്തി സദനം ഡയറക്ടര്‍ ബര്‍സ്കീപ്പ റമ്പാന്, ഒസിബി അസോസിയേഷന് പ്രസിഡന്റും ഗില്‍ ഗാല്‍ ആശ്വാസ ഭവന് ഡയറക്ടറുമായ ജേക്കബ് ജോസഫ്, മഹാത്മ ജനസേവ കേന്ദ്രം ഡയറക്ടര്‍ രാജേഷ് തിരുവല്ല, പത്തനംതിട്ട സ്നേഹാലയം സൂപ്രണ്ട് വിജി ജോര്‍ജ്, തുരത്തിക്കാട് ബിഎഎം കോളജ്, തിരുവല്ല മാര്‍ത്തോമ കോളജ് , തിരുവല്ല സെന്റ് മേരീസ് കോളജ് എന്നിവടങ്ങളിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വെച്ചൂച്ചിറ എംബിജി മേഴ്സി ഹോമിലെ ഏറ്റവും പ്രായം കൂടിയ അംഗം ശോശാമ്മ മത്തായി (108), വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചുവര് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.