x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​തു​ര​ശു​ശ്രൂ​ഷാ രം​ഗ​ത്ത് മ​നു​ഷ്യ​ത്വം മു​ഖ​മു​ദ്ര​യാ​ക​ണം: മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: October 1, 2026 11:44 PM IST | Updated: October 1, 2026 11:44 PM IST

അ​ടൂ​ര്‍ മൗ​ണ്ട് സി​യോ​ണ്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ടൂ​ര്‍: രോ​ഗി​ക​ളു​ടെ ശാ​രി​രി​ക അ​വ​സ്ഥ​യ്‌​ക്കൊ​പ്പം മാ​ന​സി​ക​വും വൈ​കാ​രി​ക​വു​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ കൂ​ടി തി​രി​ച്ച​റി​ഞ്ഞ് മ​നു​ഷ്യ​ത്വം മു​ഖ​മു​ദ്ര​യാ​ക്കി ചി​കി​ത്സ ന​ല്‍​കു​ന്ന ഡോ​ക്ട​ര്‍​മാ​രാ​ണ് സ​മൂ​ഹ​ത്തി​ലു​ണ്ടാ​കേ​ണ്ട​തെ​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്.

അ​ടൂ​ര്‍ മൗ​ണ്ട് സി​യോ​ണ്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ന്ന ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും ധാ​ര്‍​മി​ക ബോ​ധ​വും ജീ​വി​ത​ത്തി​ല്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍, വ​ര്‍​ഗീ​സ് മാ​മ്മ​ന്‍, പ​ഴ​കു​ളം മ​ധു, അ​ബി​ന്‍ വ​ര്‍​ക്കി, സി.​വി. ശാ​ന്ത​കു​മാ​ര്‍, ജ്യോ​തി​കു​മാ​ര്‍ ചാ​മ​ക്കാ​ല, ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത പി. ​പി​ള്ള, തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ര​ഞ്ജു ര​വീ​ന്ദ്ര​ന്‍, ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. ഡി.​കെ. ജോ​ണ്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജോ​സ​ഫ് ഏ​ബ്ര​ഹാം, വൈ​സ് ചെ​യ​ര്‍​മാ​ന്‍ സാ​മു​വ​ല്‍ ഏ​ബ്ര​ഹാം, ഡ​യ​റ​ക്ട​ര്‍ ഷി​ജു വ​ര്‍​ഗീ​സ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​എ​ന്‍. ശ്രീ​ദേ​വി, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ ആ​ര്‍.​എ​സ്. നി​ഷ്, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​ഹ​രി​കൃ​ഷ്ണ​ന്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ തോ​മ​സ് ജോ​ണ്‍,
അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍​മാ​രാ​യ അ​ജോ ജോ​ണ്‍, സി​ബി വ​ര്‍​ഗീ​സ്, ജി​ജി സാം, ​വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ ഷാ​ലി​ന്‍ ഖാ​ന്‍, സി​നു ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Humanity Healthcare Mons Joseph

Recent News

Corehub Up