x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ; രോ​ഗം​മൂ​ല​മു​ള്ള വി​ഷ​മം കാ​ര​ണ​മാ​കാ​മെ​ന്നു പൊ​ലി​സ്


Published: November 20, 2026 12:55 AM IST | Updated: November 20, 2026 12:55 AM IST

പ്രതീകാത്മക ചിത്രം

ഉ​ള്ളൂ​ർ: യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​തം. ബ​ന്ധു​ക്ക​ളി​ല്‍നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ പ്ര​കാ​രം രോ​ഗം മൂ​ല​മു​ള്ള വി​ഷ​മം മ​ര​ണ​കാ​ര​ണ​മാ​യ​താ​യി ക​രു​തു​ന്നു​വെ​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലി​സ്. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ച​ന്തു (30) വാ​ണു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പേ​വാ​ര്‍​ഡി​ന്‍റെ ടോ​യ്‌​ലെ​റ്റി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്. അ​ഞ്ചാം​പ​നി ബാ​ധി​ച്ചു നാ​ലു​ദി​വ​സ​മാ​യി യു​വാ​വ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​താ​വാ​ണ് യു​വാ​വി​നു കൂ​ട്ടി​രു​ന്ന​ത്.

ടോ​യ്‌​ലെ​റ്റി​ലേ​ക്കു പോ​യി കു​റേ​സ​മ​യ​മാ​യി​ട്ടും കാ​ണാ​ഞ്ഞ​തി​നാ​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടത്. വി​ശ​ദ​മാ​യ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് വ​ന്നാ​ല്‍ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ​വെ​ന്ന് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Tags : Young man District News Local News

Recent News

Corehub Up