x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര​നാ​ട് ജം​ഗ്‌​ഷ​നി​ൽ ‎വി​ശ്ര​മ​കേ​ന്ദ്രം വൃ​ത്തി​ഹീ​നം: യാ​ത്ര​ക്കാ​ർ കൈ​യൊ​ഴി​ഞ്ഞു ‎


Published: November 20, 2026 12:59 AM IST | Updated: November 20, 2026 01:02 AM IST

‎കാ​ര​നാ​ട് ജം​ഗ്‌​ഷ​നി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട നിലയിൽ.

നെ​ടു​മ​ങ്ങാ​ട് : ആ​ര്യ​നാ​ട്-​നെ​ ടു​മ​ങ്ങാ​ട് റൂ​ട്ടി​ലെ കാ​ര​നാ​ട് ജം​ഗ്‌​ഷ​നി​ൽ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം പ​ണി​ത ര​ണ്ടു വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.​ ആ​ര്യ​നാ​ട് ഭാ​ഗ​ത്തേ​ക്കും നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​യ്ക്കു​മു​ള്ള യാ​ത്ര​ക്കാ​ർ​ക്കു മ​ഴ​യും വെ​യി​ലു​മേ​ൽ​ക്കാ​തെ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​തി​നും വി​ശ്ര​മി​ക്കു​ന്ന​തി​നും ഒ​രു പ​തി​റ്റാ​ണ്ടു മു​മ്പു നി​ർ​മിച്ച​താ​ണ് ഈ ​വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ൾ.​

യ​ഥാ​സ​മ​യം ശു​ചീ​ക​രി​ക്കാ​തെ വൃ​ത്തി​ഹീ​ന​മാ​യ നെ​ടു​മ​ങ്ങാ​ട് റൂ​ട്ടി​ലെ വി​ശ്ര​മ​കേ​ന്ദ്രം യാ​ത്ര​ക്കാ​ർ കൈ​യൊ​ഴി​ഞ്ഞി​ട്ട് ഏ​റെ​ക്കാ​ല​മാ​യി.​യാ​ത്ര​ക്കാ​ർ ഇ​തി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കാ​റിേ​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ, ബ​സു​ക​ൾ ഇ​തി​നു മു​ന്നി​ൽ നി​റു​ത്താ​റു​മി​ല്ല. ഈ ​ബ​സ് സ്റ്റോ​പ്പി​ൽ​നി​ന്ന് അ​ഞ്ചു മീ​റ്റ​റോ​ളം മാ​റി പൊ​തു​നി​ര​ത്തി​ലാ​ണ് ‎യാ​ത്ര​ക്കാ​ർ ബ​സ് ക​യ​റു​ന്ന​തും ഇ​റ​ങ്ങു​ന്ന​തും.

യാ​ത്ര​ക്കാ​ർ ഉ​പേ​ക്ഷി​ച്ച ഈ ​കാ​ത്തി​രി​പ്പു​കേ​ന്ദ്രം മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​നു​ള്ള ഇ​ട​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ച​ക്ര​പാ​ണി​പു​രം എ​സ്എ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റു യാ​ത്ര​ക്കാ​ർ​ക്കും ഉ​പ​കാ​ര​പ്പെ​ടേ​ണ്ട ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മാ​ണ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​ത്. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​റ​യും മേ​ൽ​ക്കൂ​ര​യും സു​ര​ക്ഷാ ഭീ​തി​യി​ലു​മാ​ണ്.

ആ​ര്യ​നാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള റൂ​ട്ടി​ലെ വി​ശ്ര​മ​കേ​ന്ദ്രം നാ​ട്ടു​കാ​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ബ​ല​ക്ഷ​യം ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഉ​ഴ​മ​ല​യ്ക്ക​ൽ ഗ​പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ചം​മൂ​ല വാ​ർ​ഡ് പ​രി​ധി​യി​ലാ​ണ് കാ​ര​നാ​ട് ജം​ഗ്‌​ഷ​ൻ. വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളു​ടെ ശു​ചീ​ക​ര​ണ​ത്തി​ന് ‎അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Tags : Rest area at Karanad Junction District News Local News passengers avoid

Recent News

Corehub Up