പ്രതീകാത്മക ചിത്രം
കഴക്കൂട്ടം: ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ഇഎംഎസ് ഹാളിൽ നടന്ന പരിപാടിയിൽ കേരള സർവകലാശാല രജിസ്ട്രാർ (ഇൻ-ചാർജ്ജ്) ആർ. രശ്മി, കാമ്പസ് ഡയറക്ടർ ഡോ. സി.എ. ജോസുകുട്ടി, ആരോഗ്യ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. ഡെങ്കിപ്പനിയുടെ വ്യാപനം, രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, കൊതുകുകളുടെ ഉറവിട നശീകരണം തുടങ്ങിയ വിഷയങ്ങളിൽ ആരോഗ്യവകുപ്പിലെ വിദഗ്ധർ ക്ലാസുകൾ നയിച്ചു.
പരിസര ശുചിത്വം ഉറപ്പാക്കുന്നതിലൂടെയും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിലൂടെയും ഡെങ്കിപ്പനി വ്യാപനം തടയാനാകുമെന്ന് വിദഗ്ധർ വിശദീകരിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് ഡോ. സന്ധ്യ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫിസറും ജില്ലാ സർവൈലൻസ് ഓഫിസറുമായ ഡോ. സതീഷ്, സീനിയർ ബയോളജിസ്റ്റ് ഡോ. മുജീബ് റഹ്മാൻ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അൽത്താഫ്, ഡിഎംഒ ഓഫിസ് ടെക്നിക്കൽ അസിസ്റ്റന്റ് ഗിരീഷ് കുമാർ, സ്റ്റേറ്റ് മാസ് മീഡിയ ഓഫിസർ ജെ. ഡോമി എന്നിവർ ബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags : Dengue Fever Spreads District News Local News Awareness Program