കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിയുടെ എഴുപതാം വാർഷികാഘോഷങ്ങൾ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ തോമസ് ആനിമൂട്ടിൽ ഉദ്ഘാ
കിടങ്ങൂർ: ലിറ്റിൽ ലൂർദ് ആശുപത്രിയുടെ എഴുപതാം വാർഷികാഘോഷങ്ങൾ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ തോമസ് ആനിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ആതുരസേവന രംഗത്ത് മനുഷ്യത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞ അദ്ദേഹം മോൺ. സിറിയക് മറ്റം, സിസ്റ്റർ ഡോ. മേരീ മാർസലെസ് ഉൾപ്പടെ ഒരുപാട് പേരുടെ ഒരുമയുടെയും ദീർഘവീക്ഷണത്തിന്റെയും ഫലമാണ് ആശുപത്രിയെന്നും അനുസ്മരിച്ചു.
പുതിയതായി സ്ഥാപിച്ച സിടി സ്കാനിംഗ് മെഷീന്റെ ഉദ്ഘാടനം ചലച്ചിത്രതാരം ഗിന്നസ് പക്രു നിർഹിച്ചു. എസ്വിഎം അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ സിസ്റ്റർ കൊച്ചുറാണി എസ്വിഎം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഫ്രാൻസിസ് ജോർജ് എംപി, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ്, മെംബർ ദീപു തോമസ്, കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജോസീന എസ്വിഎം, ലിറ്റിൽ ലൂർദ് മിഷൻ ആശുപത്രി ഡയറക്ടർ സിസ്റ്റർ സുനിത എസ്വിഎം, മെഡിക്കൽ കൗൺസിലർ സിസ്റ്റർ സെൽബി എസ്വിഎം, ജോയിന്റ് ഡയറക്ടർ സിസ്റ്റർ അനിജ എസ്വിഎം, മെഡിക്കൽ സിസ്റ്റർ ലത എസ്വിഎം, ആശുപത്രി ചാപ്ലയിൻ ഫാ. ജോസ് കടവിൽചിറ തുടങ്ങിവർ പ്രസംഗിച്ചു.
എഴുപതാം വാർഷികത്തോടനുബന്ധിച്ചു ഡിസംബർ 23 വരെ റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സർജറികൾ, ഗൈനക്കോളജി വിഭാഗത്തിലെ വിവിധ ലാപ്രോസ്കോപ്പിക് സർജറികൾ എന്നിവയ്ക്കും സിടി സ്കാനിംഗ് സേവനങ്ങൾക്കും എസ്വിഎം പ്രവിശ്യയുടെ സഹകരണത്തോടെ പ്രത്യേക നിരക്കിളവുകളും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9656076700 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Tags : Little Lourdes Hospital nattuvishesham local news 70th Foundation Day Celebrations Little Lourdes