x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം: പൈ​​നാ​​പ്പി​​ള്‍ വി​​ല താ​​ഴേ​​ക്ക്

വെബ് ഡെസ്ക്
Published: November 20, 2026 01:16 AM IST | Updated: November 20, 2026 01:16 AM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: വി​​ല കു​​ത്ത​​നെ കു​​റ​​ഞ്ഞ​​തോ​​ടെ പൈ​​നാ​​പ്പി​​ള്‍ ക​​ര്‍​ഷ​​ക​​ര്‍ വീ​​ണ്ടും പ്ര​​തി​​സ​​ന്ധി​​യി​​ലേ​​ക്ക്. ക​​ഴി​​ഞ്ഞ ഒ​​രു മാ​​സ​​ത്തി​​നു​​ള്ളി​​ലാ​​ണ് പൈ​​നാ​​പ്പി​​ളി​​ന്‍റെ വി​​ല അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി നി​​ലം​​പൊ​​ത്തി​​യ​​ത്. തോ​​ട്ട​​ത്തി​​ല്‍ എ​​ത്തി 40 മു​​ത​​ല്‍ 42 രൂ​​പ​​യ്ക്കു വ​​രെ എ​​ടു​​ത്തി​​രു​​ന്ന പൈ​​പ്പാ​​നി​​ളി​​ന് ഇ​​പ്പോ​​ള്‍ 25 രൂ​​പ മാ​​ത്ര​​മാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്. പൈ​​നാ​​പ്പി​​ള്‍ ഗ്രീ​​ന്‍ സ്പെ​​ഷ​​ല്‍, പ​​ച്ച, പ​​ഴം എ​​ന്നി​​വ ത​​മ്മി​​ല്‍ ര​​ണ്ടു മു​​ത​​ല്‍ നാ​​ലു രൂ​​പ​​വ​​രെ വ്യ​​ത്യാ​​സ​​മു​​ണ്ട്.

പൈ​​നാ​​പ്പി​​ള്‍ തോ​​ട്ട​​ങ്ങ​​ളി​​ല്‍ തെ​​ളി​​ക്ക​​ല്‍, മ​​രു​​ന്ന് ഒ​​ഴി​​ക്ക​​ല്‍, പു​​തി​​യ പ്ലാ​​ന്‍റിം​​ഗ് ഉ​​ള്‍​പ്പ​​ടെ ഒ​​ട്ടേ​​റെ പ​​ണി​​ക​​ള്‍ ചെ​​യ്യു​​ന്ന ഇ​​പ്പോ​​ഴ​​ത്തെ അ​​വ​​സ്ഥ​​യി​​ല്‍ വി​​ല കു​​റ​​ഞ്ഞ​​തു വ​​ലി​​യ തി​​രി​​ച്ച​​ടി​​യാ​​യ​​താ​​യി ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു. ഇ​​പ്പോ​​ഴ​​ത്തെ അ​​വ​​സ്ഥ​​യി​​ല്‍ കി​​ലോ​​ഗ്രാ​​മി​​നു ശ​​രാ​​ശ​​രി 35 രൂ​​പ ല​​ഭി​​ച്ചാ​​ലേ കൃ​​ഷി ലാ​​ഭ​​ക​​ര​​മാ​​യി മു​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​കാ​​നാ​​വൂ.

വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ലെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് പൈ​​നാ​​പ്പി​​ൾ ക​​യ​​റ്റി​​വി​​ടു​​ന്ന​​ത്. അ​​വി​​ടെ ത​​ണു​​പ്പ് വ​​ര്‍​ധി​​ച്ച​​തോ​​ടെ​​യാ​​ണ് പൈ​​നാ​​പ്പി​​ളി​​നു ഡി​​മാ​​ന്‍​ഡ് കു​​റ​​ഞ്ഞ​​തും വി​​ല കു​​പ്പു​​കു​​ത്തി​​യ​​തും. ഈ ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ചൂ​​ടു​​കാ​​ല​​ത്താ​​ണ് ധാ​​രാ​​ള​​മാ​​യി പൈ​​നാ​​പ്പി​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

ഇ​​തി​​നു പു​​റ​​മേ പൈ​​നാ​​പ്പി​​ള്‍ സം​​സ്‌​​ക​​രി​​ച്ച ജ്യൂ​​സ് ഉ​​ള്‍​പ്പ​​ടെ​​യു​​ള്ള മൂ​​ല്യ​​വ​​ര്‍​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ നി​​ര്‍​മാ​​ണം കു​​റ​​ച്ച​​തും ഡി​​മാ​​ന്‍​ഡ് കു​​റ​​യാ​​ന്‍ കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്. നാ​​ട്ടി​​ലെ പ്രാ​​ദേ​​ശി​​ക വി​​പ​​ണി​​യി​​ലും നി​​ല​​വി​​ല്‍ പൈ​​നാ​​പ്പി​​ളി​​നു വ​​ലി​​യ ഡി​​മാ​​ന്‍​ഡി​​ല്ല. ക​​ട​​ക​​ളി​​ല്‍ ഓ​​റ​​ഞ്ച്, മു​​ന്തി​​രി, ആ​​പ്പി​​ള്‍ തു​​ട​​ങ്ങി​​യ പ​​ഴ​​വ​​ര്‍​ഗ​​ങ്ങ​​ള്‍ സു​​ല​​ഭ​​വു​​മാ​​ണ്.
അ​​തേ​​സ​​മ​​യം ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​നം ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കെ​​കെ റോ​​ഡി​​ല്‍ ഉ​​ള്‍​പ്പ​​ടെ​​യു​​ള്ള തീ​​ര്‍​ഥാ​​ട​​ന പാ​​ത​​ക​​ളി​​ല്‍ പൈ​​നാ​​പ്പി​​ള്‍ വി​​ല്പ​​ന വ​​ര്‍​ധി​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ.

വി​​ല തി​​രി​​ച്ചെ​​ത്തും, ഫെബ്രുവ​​രി​​യി​​ല്‍

നി​​ല​​വി​​ല​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വി​​ല തി​​രി​​ച്ചെ​​ത്താ​​ന്‍ ര​​ണ്ട​​ര മാ​​സ​​ത്തോ​​ളം കാ​​ത്തി​​രി​​ക്ക​​ണം. വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ല്‍ ചൂ​​ട് വ​​ര്‍​ധി​​ക്കു​​ന്ന ജ​​നു​​വ​​രി അ​​വ​​സാ​​ന​​ത്തോ​​ടെ മാ​​ത്ര​​മേ വി​​ല തി​​രി​​ച്ചു​​ക​​യ​​റു​​ക​​യു​​ള്ളൂ.

ഇ​​പ്പോ​​ഴ​​ത്തെ വി​​ല​​യി​​ടി​​വ് ക​​ര്‍​ഷ​​ക​​രെ​​യും വ്യാ​​പാ​​രി​​ക​​ളെ​​യും പ്ര​​തി​​കൂ​​ല​​മാ​​യി​​ട്ടാ​​ണ് ബാ​​ധി​​ക്കു​​ന്ന​​ത്. മു​​ന്‍​കാ​​ല​​ങ്ങ​​ളി​​ലും ന​​വം​​ബ​​ര്‍ മു​​ത​​ല്‍ ജ​​നു​​വ​​രി വ​​രെ വി​​ല കു​​റ​​യാ​​റു​​ണ്ടെ​​ങ്കി​​ലും ക​​ന​​ത്ത ആ​​ഘാ​​ത​​മു​​ണ്ടാ​​കാ​​റി​​ല്ലെ​​ന്നാ​​ണ് ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്ന​​ത്.
ക​​ഴി​​ഞ്ഞ ഫെ​​ബ്രുവരി, മാ​​ര്‍​ച്ച് മാ​​സ​​ങ്ങ​​ളി​​ല്‍ ക​​ടു​​ത്ത​​ചൂ​​ടി​​നെ​​ത്തു​​ട​​ര്‍​ന്ന് ഒ​​ട്ടേ​​റെ ക​​ര്‍​ഷ​​ക​​രു​​ടെ പൈ​​നാ​​പ്പി​​ള്‍ കൃ​​ഷി ക​​രി​​ഞ്ഞു​​ണ​​ങ്ങി ന​​ശി​​ച്ചി​​രു​​ന്നു.

ജ​​ലാം​​ശം കു​​റ​​ഞ്ഞ​​തോ​​ടെ പൈ​​നാ​​പ്പി​​ളി​​നു വ​​ലു​​പ്പ​​വും കു​​റ​​ഞ്ഞു പോ​​യി​​രു​​ന്നു. ക​​ടു​​ത്ത ചൂ​​ടു​​കാ​​ല​​ത്ത് തീ​​റ്റ​​യി​​ല്ലാ​​താ​​യ​​തോ​​ടെ എ​​ലി, വാ​​വ​​ല്‍, മ​​റ്റു പ​​ക്ഷി​​ക​​ള്‍ ഉ​​ള്‍​പ്പ​​ടെ​​യു​​ള്ള​​വ​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ പൈ​​നാ​​പ്പി​​ള്‍ വ​​ലി​​യ തോ​​തി​​ല്‍ ന​​ശി​​ച്ചി​​രു​​ന്നു. ഇ​​തി​​നു പു​​റ​​മെ വി​​ല 20 രൂ​​പ​​യി​​ലേ​​ക്കു താ​​ഴു​​ക​​യും ചെ​​യ്തി​​രു​​ന്നു. പി​​ന്നീ​​ടു ജൂ​​ണ്‍ മാ​​സ​​ത്തി​​ലാ​​ണ് വി​​ല ഉ​​യ​​ര്‍​ന്ന​​ത്.

Tags : Pineapple Prices nattuvishesham local news

Recent News

Corehub Up