പരിക്കേറ്റ മത്തായിയെ ആശുപത്രിയലെത്തിച്ചപ്പോൾ.
പുനലൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥനായ മുൻ സൈനികന് ഗുരുതരമായി പരിക്കേറ്റു. ചിറ്റാശേരി അയണിപ്പള്ളി മേലേതിൽ കെ.വി. മത്തായി (60) നാണ് ആക്രമണത്തിൽ പരിക്കേറ്റത്.
തലവൂർ പഞ്ചായത്ത് പനമ്പറ്റ - ചിറ്റാശേരി റോഡിൽ പഴയ ബിവറേജ് ഔട്ട്ലെറ്റിന് സമീപത്തുള്ള തോട്ടത്തിലായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. ആടിന് തീറ്റ ശേഖരിക്കുന്നതിനായി തോട്ടത്തിലേക്ക് പോയതായിരുന്നു മത്തായി.
ആക്രമണത്തിൽ മത്തായിയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags : wild boar attack District News Local News Head of household injured