Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Head Of Household Injured

Kollam

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ന് പ​രി​ക്ക്

പു​ന​ലൂ​ർ: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​നാ​യ മു​ൻ സൈ​നി​ക​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ചി​റ്റാ​ശേ​രി അ​യ​ണി​പ്പ​ള്ളി മേ​ലേ​തി​ൽ കെ.​വി. മ​ത്താ​യി​ (60) നാണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ത​ല​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​ന​മ്പ​റ്റ - ചി​റ്റാ​ശേ​രി റോ​ഡി​ൽ പ​ഴ​യ ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ന് സ​മീ​പ​ത്തു​ള്ള തോ​ട്ട​ത്തി​ലാ​യി​രു​ന്നു കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം. ആ​ടി​ന് തീ​റ്റ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി തോ​ട്ട​ത്തി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു മ​ത്താ​യി.
ആ​ക്ര​മ​ണ​ത്തി​ൽ മ​ത്താ​യി​യു​ടെ കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up