പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ നിര്‍ണയക പങ്ക് വഹിച്ച തെന്മല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനീഷ് ഉള്‍പ്പടെയുള്ള സംഘത്തെ റൂറല്‍ പൊലിസ് മേധാവി അനുമോദിക്കുന്നു.
അഞ്ചല്‍ : വയല എന്ന ഗ്രാമത്തെ ഞെട്ടിച്ച കൊലപാതക കേസിലെ പ്രതി പിടിയി ലാ യത് മണിക്കൂറുകൾക്കുള്ളി ൽ. കടയ്ക്കല്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ കോട്ടുക്കല്‍ വയലയില്‍ റേഷന്‍ കടയുടമ അനിൽ കുമാറിനെ കുത്തി ക്കൊലപ്പെടുത്തിയ കേസില്‍ കുളത്തൂപ്പുഴ ഡാലി ശ്രീകൃഷ്ണ വിലാസത്തില്‍ വില്‍സണാണ് പിടിയിലായത്. കഴി ഞ്ഞദിവസം ഉച്ചയ്ക്ക് 12നാണ് കൊലപാത വിവരം പുറത്ത റിയുന്നത്. സ്ഥലത്ത് പാഞ്ഞെത്തിയ കടയ്ക്കല്‍ പൊലിസ് കൊല്ലപ്പെട്ട അനില്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചവരില്നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നു. ഇവരില്‍ നിന്നുമാണ് മരിക്കുന്നതിന് തൊട്ടുമുമ്പ് അനില്‍കുമാര്‍ ഇത് ചെയ്തത് ആരാ എന്ന ചോദ്യത്തിന് ബേക്കറി എന്ന ഉത്തരം നല്‍കുന്നത്. ഇതോടൊപ്പം കൊലപാതകത്തിന് മുമ്പ് പ്രതി വില്‍സണ്‍ റേഷന്‍ കടയിലും സമീപത്തുമായി നില്‍ക്കുന്നത് കണ്ടവരുമുണ്ട്.
മുമ്പ് വയലയില്‍ ബേക്കറി നടത്തിയിരുന്ന വില്‍സണെ ചിലര്‍ ബേക്കറി എന്നും വിളിച്ചിരുന്നു. പ്രതിയെ കുറിച്ചും കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളിലേക്കും ഏകദേശം ധാരണ ലഭിച്ച പൊലിസ് കൊട്ടാരക്കര ഡിവൈഎസ്പി ഷെരീഫിന്റെ മേല്‍നോട്ടത്തില്‍ കടയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശരലാല്‍, തെന്മല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനീഷ്, കടയ്ക്കല്‍ എസ്എച്ച്ഒ ജ്യോതിഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞു പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. തെന്മല സിഐ സുനീഷ് കുളത്തുപ്പുഴയില്‍ പ്രതിയായ വില്‍സണ്‍ താമസിച്ചിരുന്ന സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ലഭിച്ച ചില നിര്‍ണായക വിവരങ്ങളാണ് പ്രതി ഒരുപക്ഷേ വയനാട്ടിലേക്ക് കടന്നേക്കും എന്ന സൂചന ലഭിക്കുന്നത്. മാത്രമല്ല പത്തനാപുരംവരെ എത്തിയ വില്‍സണ്‍ പിന്നീട് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തതും പൊലിസിന്റെ സംശയം ബലപ്പെടുത്തി. ഇതോടെ ആസമയം വയനാട്ടിലെക്കൊ സമാനമായ റൂട്ടുകളിലേക്കോ പോകുന്ന ബസുകളുടെ വിവരം തേടിയ സിഐ സുനീഷ് ഈ ബസുകളിലെ ഡ്രൈവര്‍മാര്‍ കണ്ടക്ടര്‍മാര്‍ എന്നിവരുടെ നന്പര് ശേഖരിക്കുകയും വാട്സാപ് വഴി പ്രതിയായ വില്‍സന്റെ ഫോട്ടോയും വിവരങ്ങളും കൈമാറുകയും ചെയ്തു. ഇതില്‍ മാന്തവാടി ബസിലെ കണ്ടക്ടര്‍ സാമ്യം തോന്നിയ ഒരാളുടെ ചിത്രം പകര്‍ത്തി പൊലിസിന് കൈമാറി. അപ്പോഴേക്കും ബസ് കൂത്താട്ടുകുളം എത്തിയിരുന്നു. കണ്ടക്ടര്‍ അയച്ച ചിത്രം വില്‍സണ്‍ തന്നെയാണ്എന്ന് തിരിച്ചറിഞ്ഞ പൊലിസ് ഉടന്‍ കൂത്താട്ടുകുളം പൊലിസില്‍ വിവരം അറിയിക്കുകയും കൂത്താട്ടുകുളം പൊലിസ് സ്ഥലത്തെത്തി ബസില്‍നിന്നും വില്‍സനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
ഈസമയം പത്തനാപുരത്ത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുനിന്ന കടയ്ക്കല്‍ എസ്എച്ച്ഒയും സംഘവും ഉടന്‍ കൂത്താട്ടുകുളത്തേക്ക് തിരിക്കുകയും പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് രാത്രിയോടെതന്നെകടയ്ക്കല് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. അന്വേഷണ സംഘത്തിലുണ്ടായിരുന്ന തെന്മല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. സുനീഷ് ഉള്‍പ്പടെയുള്ളവരെ റൂറല്‍ പൊലി സ് മേധാവിയുടെ നേതൃത്വത്തില്‍ അഭിനന്ദിക്കുകയും ചെയ്തു.
Tags : ration shop owner's murder case District News Local News arrested within hours