x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​യുമായി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി


Published: November 20, 2026 01:36 AM IST | Updated: November 20, 2026 01:36 AM IST

പ്ര​തി​യു​മാ​യി പൊലിസ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു.

അ​ഞ്ച​ൽ: ക​ട​യ്ക്ക​ല്‍ പൊലി സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കോ​ട്ടു​ക്ക​ല്‍ വ​യ​ല​യി​ല്‍ റേ​ഷ​ന്‍ ക​ട​യു​ട​മ​യെ കു​ത്തിക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കു​ള​ത്തൂ​പ്പു​ഴ ഡാ​ലി ശ്രീ​കൃ​ഷ്ണ വി​ലാ​സ​ത്തി​ല്‍ വി​ല്‍​സ​ണു​മാ​യി പൊലിസ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
ഇന്നലെ രാവിലെ 11.30 നാണ് കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ന​ത്ത പൊലിസ് കാ​വ​ലി​ല്‍ വി​ല്‍​സ​നെ ആ​ദ്യം വ​യ​ല​യി​ല്‍ കൊ​ല​പാ​ത​കം ന​ട​ത്തി​യ റേ​ഷ​ന്‍ ക​ട​യി​ല്‍ എ​ത്തി​ച്ച​ത്. താ​ന്‍ വ​ന്ന​തും സ്കൂ​ട്ട​ര്‍ വ​ച്ചി​രു​ന്ന​തും ഉ​ള്‍​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ പ്ര​തി പൊലിസി​ന് കാ​ട്ടി​ക്കൊ​ടു​ത്തു. ക​ട​യി​ലെ​ത്തി​യ താ​ന്‍ ആ​ദ്യം അ​രി ആ​വ​ശ്യ​പ്പെ​ട്ട​ന്നും പി​ന്നീ​ട് ത​രാ​നു​ള്ള പ​ണ​ത്തെ കു​റി​ച്ച് ചോ​ദി​ച്ച​തോ​ടെ വാ​ക്കേ​റ്റം ഉ​ണ്ടാ​യെ​ന്നും വി​ല്‍​സ​ണ്‍ തെ​ളി​വെ​ടു​പ്പി​നി​ടെ പൊലിസി​നോ​ട് പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ല്‍ ത​ന്നെ കൊ​ല്ല​പ്പെ​ട്ട അ​നി​ല്‍​കു​മാ​ര്‍ പി​ടി​ച്ചു​ത​ള്ളി. ഇ​തോ​ടെ സ്കൂ​ട്ട​റിൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ത്തി എ​ടു​ത്ത് ക​ട​യ്ക്ക് പു​റ​ത്തു​വ​ച്ചു​ത​ന്നെ അ​നി​ല്‍​കു​മാ​റി​നെ കു​ത്തു​ക​യാ​യി​രു​ന്നുവെന്നും ഇ​യാ​ള്‍ പ​റ​ഞ്ഞു.

പി​ന്നീ​ട് സ്കൂ​ട്ട​റി​ല്‍ ക​രു​കോ​ണ്‍ ആ​ല​ഞ്ചേ​രി വ​ഴി അ​ഗ​സ്ത്യാ​ക്കോ​ട് അ​മ്പ​ലം​മൂ​ക്കി​ന് സ​മീ​പം എ​ത്തു​ക​യും കൊ​ല​പാ​ത​ക​ത്തി​നാ​യ് ഉ​പ​യോ​ഗി​ച്ച ക​ത്തി പേ​പ്പ​റി​ല്‍ പൊ​തി​ഞ്ഞു ഇ​വി​ടെ വാ​ഴ​ക​ള്‍​ക്കി​ട​യി​ല്‍ ഉ​പേ​ക്ഷി​ച്ചു. പി​ന്നീ​ട് ഇ​തി​ന് സ​മീ​പ​ത്താ​യി സ്കൂ​ട്ട​റും ഉ​പേ​ക്ഷി​ച്ച ശേ​ഷം ഇ​വി​ടെ​നി​ന്നു ബ​സി​ല്‍ പ​ത്ത​നാ​പു​ര​ത്തേ​ക്ക് ക​ട​ന്നു​വെ​ന്നും പ്ര​തി വ്യ​ക്ത​മാ​ക്കി. വ​യ​ല​യി​ല്‍​നി​ന്നും അ​ഗ​സ്ത്യാ​ക്കോ​ട് അ​മ്പ​ലം​മു​ക്കി​ല്‍ എ​ത്തി​ച്ച പ്ര​തി സ്കൂ​ട്ട​റും ക​ത്തി​യും ഉ​പേ​ക്ഷി​ച്ച സ്ഥ​ലം പൊലിസി​ന് കാ​ട്ടി​ക്കൊ​ടു​ത്തു. ഇ​വി​ടെ നി​ന്നും കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി​യും സ്കൂ​ട്ട​റും സ്കൂ​ട്ട​റി​ന്‍റെ താ​ക്കോ​ലും ക​ണ്ടെ​ടു​ത്ത പോ​ലീ​സ് ഇ​ത് പി​ന്നീ​ട് ക​ട​യ്ക്ക​ല്‍ പൊലിസ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ഉച്ചയ്ക്ക് രണ്ടോടെ തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തീ​ക​രി​ച്ച പ്ര​തി​യെ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു ചോ​ദ്യം ചെ​യ്യ​ലും മ​റ്റ് ന​ട​പ​ടി ക്ര​മ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി വൈ​കി​ട്ടോ​ടെ ക​ട​യ്ക്ക​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ഉ​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു റേ​ഷ​ന്‍ ക​ട​യു​ട​മ വ​യ​ല സ്വ​ദേ​ശി ബി. ​അ​നി​ല്‍​കു​മാ​റി​നെ വി​ല്‍​സ​ണ്‍ കു​ത്തി​കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്. പി​ന്നീ​ട് വ​യ​നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്ക​വേ മാ​ന്ത​വാ​ടി കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തു​വ​ച്ച് പൊലി സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി ര​ക്ഷ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള റൂ​ട്ടു​ക​ളി​ലെ ബ​സു​ക​ള്‍ ക​ണ്ടെ​ത്തി​യ പൊലിസ് ഈ ​ബ​സു​ക​ളി​ലെ ഡ്രൈ​വ​ര്‍, ക​ണ്ട​ക്‌ടര്‍ എ​ന്നി​വ​രു​ടെ നന്പ​റു​ക​ള്‍ ശേ​ഖ​രി​ച്ചു പ്ര​തി​യു​ടെ ഫോ​ട്ടോ ന​ല്‍​കു​ക​യാ​യി​രു​ന്നു. ഈ ​ഫോ​ട്ടോ തി​രി​ച്ച​റി​ഞ്ഞ ക​ണ്ട​ക്‌ടറാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ പൊലി​സി​ന് സ​ഹാ​യ​ക​മാ​യ​ത്.
ക​ട​യ്ക്ക​ല്‍ സിഐ ശ​ര​ലാ​ല്‍, തെ​ന്മ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സു​നീ​ഷ്, ക​ട​യ്ക്ക​ല്‍ എ​സ്എ​ച്ച്ഒ ജ്യോ​തി​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് സം​ഘം​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പൊലിസ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തും കൊ​ല​പാ​ത​കം​ ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പ്ര​തി​യെ പി​ടി​കൂ​ടി​യ​തും.

 

റേ​ഷ​ന്‍ ക​ട​യു​ട​മ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ട്

അ​ഞ്ച​ല്‍ : കോ​ട്ടു​ക്ക​ല്‍ വ​യ​ല​യി​ല്‍ റേ​ഷ​ന്‍ ക​ട​യു​ട​മ​യു​ടെ ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടെ​ന്ന് റൂ​റ​ല്‍ പൊലിസ് മേ​ധാ​വി ഷാ​ജി സു​ഗ​ണ​ന്‍ പ​റ​ഞ്ഞു.
വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് വ​യ​ല​യി​ല്‍ ബേ​ക്ക​റി ന​ട​ത്തി​യി​രു​ന്ന പ്ര​തി വി​ല്‍​സ​ന്‍റെ പ​ക്ക​ല്‍​നി​ന്നും അ​ഞ്ച​ര ല​ക്ഷ​ത്തോ​ളം രൂ​പ കൊ​ല്ല​പ്പെ​ട്ട അ​നി​ല്‍​കു​മാ​ര്‍ വാ​ങ്ങി​യി​രു​ന്നു. മ​ക്ക​ളു​ടെ പ​ഠ​നാ​വ​ശ്യ​ങ്ങ​ളു​ടെ പേ​രി​ലാ​യി​രു​ന്നു പ​ണം വാ​ങ്ങി​യ​ത്. എ​ന്നാ​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ഇ​ത് തി​രി​കെ ന​ല്കാ​ന്‍ അ​നി​ല്‍​കു​മാ​ര്‍ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ വി​ല്‍​സ​ണ്‍ ക​ട​യ്ക്ക​ല്‍ പൊലിസി​ല്‍ ഉ​ള്‍​പ്പ​ടെ പ​രാ​തി ന​ല്‍​കു​ക​യും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ ഇ​രു​വ​രു​ടെ​യും സൗ​ഹൃ​ദ​ത്തി​ന് വി​ള്ള​ല്‍​വീ​ണു. ഇ​തി​നി​ട​യി​ല്‍ വ​യ​ല​യി​ലെ ബേ​ക്ക​റി നി​ര്‍​ത്തി​യ വി​ല്‍​സ​ണ്‍ കു​ള​ത്തൂപ്പു​ഴ​യി​ലേ​ക്ക് പോ​യി. പി​ന്നീ​ട് പ​ണം തി​രി​കെ ചോ​ദി​ച്ച വി​ല്‍​സ​നും അ​നി​ല്‍​കു​മാ​റും ത​മ്മി​ല്‍ പ​ല​ത​വ​ണ ഇ​തേ ചൊ​ല്ലി വാ​ക്കേ​റ്റ​വും ഭീ​ഷ​ണി​യും ഉ​ള്‍​പ്പ​ടെ ഉ​ണ്ടാ​യി.
ഇ​തി​നി​ട​യി​ല്‍ പ​ണം ല​ഭി​ക്കാ​നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ല്‍​കി​യ പ​രാ​തി പി​ന്‍​വ​ലി​ച്ചാ​ല്‍ പ​ണം ന​ല്‍​കാ​മെ​ന്ന അ​നി​ല്‍​കു​മാ​റി​ന്‍റെ ഉ​റ​പ്പി​ല്‍ പ​രാ​തി പി​ന്‍​വ​ലി​ച്ചു. എ​ന്നാ​ല്‍ പി​ന്നീ​ടും പ​ണം മ​ട​ക്കി ന​ല്കാ​ന്‍ അ​നി​ല്‍​കു​മാ​ര്‍ ത​യാ​റാ​യി​ല്ല. നി​ല​വി​ല്‍ വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ള്‍ മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന വി​ല്‍​സ​ണ് പ​ണ​ത്തി​ന് ആ​വ​ശ്യം​വ​ന്ന​തോ​ടെ നി​ര​ന്ത​രം അ​നി​ല്‍​കു​മാ​റി​നെ വ​ന്നു​ക​ണ്ടു പ​ണം തി​രി​കെ ചോ​ദി​ക്കു​മാ​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ക​ട​യി​ല്‍ എ​ത്തി​യ ഇ​യാ​ള്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ല്‍ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റം ഉ​ണ്ടാ​വു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് അ​നി​ല്‍​കു​മാ​റി​നെ വ​ക​വ​രു​ത്താ​ന്‍ വി​ല്‍​സ​ണ്‍ തീ​രു​മാ​നി​ക്കു​ന്ന​ത്. ഇ​തി​നാ​യി ക​ത്തി വാ​ങ്ങി സ്കൂ​ട്ട​റി​ല്‍ സൂ​ക്ഷി​ച്ചു.

അ​യ​ല്‍​വാ​സി​ക​ളോ​ട് കു​റ​ച്ച് ദി​വ​സ​ത്തേ​ക്ക് താ​ന്‍ ഇ​വി​ടെ​യു​ണ്ടാ​കി​ല്ല എ​ന്നും പ്ര​തി അ​റി​യി​ച്ചി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം വ​യ​നാ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​നും ഇ​വി​ടെ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തി​നു​മാ​യി അ​ര​ല​ക്ഷം രൂ​പ പ്ര​തി എ​ടി​എ​മ്മി​ല്‍​നി​ന്നും പി​ന്‍​വ​ലി​ച്ചു. ശേ​ഷം ഉ​ച്ച​യോ​ടെ വ​യ​ല​യി​ലെ ക​ട​യി​ലെ​ത്തി.

പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പ്ര​കോ​പിത​ന​ായ അ​നി​ല്‍​കു​മാ​ര്‍ കോ​ട​തി​യി​ല്‍ പോ​യി വാ​ങ്ങ​ട എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടു വി​ല്‍​സ​ണെ പി​ടി​ച്ചു​ത​ള്ളി. ഇ​തോ​ടെ താ​ന്‍ സ്കൂ​ട്ട​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ക​ത്തി എ​ടു​ക്കു​ക​യും അ​നി​ല്‍​കു​മാ​റി​നെ കു​ത്തു​ക​യു​മാ​യി​രു​ന്നുവെന്ന് തെ​ളി​വെ​ടു​പ്പി​നി​ടെ പ്ര​തി വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഏ​ഴ​ര​ല​ക്ഷം രൂ​പ ത​നി​ക്ക് ല​ഭി​ക്കാ​നു​ണ്ടെ​ന്നാ​ണ് വി​ല്‍​സ​ണ്‍ തെ​ളി​വെ​ടുപ്പി​നി​ടെ പൊലിസി​നോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Tags : Evidence collection District News Local News Absconding accused accused

Recent News

Corehub Up