ചവറ പാലക്കടവ് വാർഡിൽ ഓടയുടെ സ്ലാബിന് ഇടയിൽ കുടുങ്ങിയ 17 കാരന്റെ കാൽ പുറത്തെടുക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ.
ചവറ: ഓടയുടെ സ്ലാബിനിടയിൽ കാൽകുടുങ്ങിയ 17കാരന് ചവറ ഫയർഫോഴ്സ് രക്ഷകരായി. ചവറ പാലക്കടവ് വാർഡിൽ 17 കാരന്റെ കാലാണ് സ്ലാബിന് ഇടയിൽ കുടുങ്ങിയത്.
ഇന്നലെ രാത്രി ഏഴോടുകൂടിയായിരുന്നു അപകടം. ഫയർഫോഴ്സ് എത്തി 20 മിനിറ്റോളം പരിശ്രമിച്ചാണ് സ്ലാബിന് ഇടയിൽപ്പെട്ട കാൽ പുറത്തെടുത്തത്. ഈ ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ വേണ്ടത്ര വെളിച്ചമില്ലാത്തതാണ് അപകടത്തിന് കാരണമായത്. പശുവിനെ അഴിച്ചുകൊണ്ട് വരാൻ പോയ അച്ഛന് പിന്നാലെ നടന്നുപോയതായിരുന്നു 17കാരൻ.
Tags : Fire Force comes to the rescue District News Local News leg got stuck between drain slabs