Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Absconding Accused

Kollam

പ്ര​തി​യുമായി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

അ​ഞ്ച​ൽ: ക​ട​യ്ക്ക​ല്‍ പൊലി സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കോ​ട്ടു​ക്ക​ല്‍ വ​യ​ല​യി​ല്‍ റേ​ഷ​ന്‍ ക​ട​യു​ട​മ​യെ കു​ത്തിക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കു​ള​ത്തൂ​പ്പു​ഴ ഡാ​ലി ശ്രീ​കൃ​ഷ്ണ വി​ലാ​സ​ത്തി​ല്‍ വി​ല്‍​സ​ണു​മാ​യി പൊലിസ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
ഇന്നലെ രാവിലെ 11.30 നാണ് കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ന​ത്ത പൊലിസ് കാ​വ​ലി​ല്‍ വി​ല്‍​സ​നെ ആ​ദ്യം വ​യ​ല​യി​ല്‍ കൊ​ല​പാ​ത​കം ന​ട​ത്തി​യ റേ​ഷ​ന്‍ ക​ട​യി​ല്‍ എ​ത്തി​ച്ച​ത്. താ​ന്‍ വ​ന്ന​തും സ്കൂ​ട്ട​ര്‍ വ​ച്ചി​രു​ന്ന​തും ഉ​ള്‍​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ പ്ര​തി പൊലിസി​ന് കാ​ട്ടി​ക്കൊ​ടു​ത്തു. ക​ട​യി​ലെ​ത്തി​യ താ​ന്‍ ആ​ദ്യം അ​രി ആ​വ​ശ്യ​പ്പെ​ട്ട​ന്നും പി​ന്നീ​ട് ത​രാ​നു​ള്ള പ​ണ​ത്തെ കു​റി​ച്ച് ചോ​ദി​ച്ച​തോ​ടെ വാ​ക്കേ​റ്റം ഉ​ണ്ടാ​യെ​ന്നും വി​ല്‍​സ​ണ്‍ തെ​ളി​വെ​ടു​പ്പി​നി​ടെ പൊലിസി​നോ​ട് പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ല്‍ ത​ന്നെ കൊ​ല്ല​പ്പെ​ട്ട അ​നി​ല്‍​കു​മാ​ര്‍ പി​ടി​ച്ചു​ത​ള്ളി. ഇ​തോ​ടെ സ്കൂ​ട്ട​റിൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ത്തി എ​ടു​ത്ത് ക​ട​യ്ക്ക് പു​റ​ത്തു​വ​ച്ചു​ത​ന്നെ അ​നി​ല്‍​കു​മാ​റി​നെ കു​ത്തു​ക​യാ​യി​രു​ന്നുവെന്നും ഇ​യാ​ള്‍ പ​റ​ഞ്ഞു.

പി​ന്നീ​ട് സ്കൂ​ട്ട​റി​ല്‍ ക​രു​കോ​ണ്‍ ആ​ല​ഞ്ചേ​രി വ​ഴി അ​ഗ​സ്ത്യാ​ക്കോ​ട് അ​മ്പ​ലം​മൂ​ക്കി​ന് സ​മീ​പം എ​ത്തു​ക​യും കൊ​ല​പാ​ത​ക​ത്തി​നാ​യ് ഉ​പ​യോ​ഗി​ച്ച ക​ത്തി പേ​പ്പ​റി​ല്‍ പൊ​തി​ഞ്ഞു ഇ​വി​ടെ വാ​ഴ​ക​ള്‍​ക്കി​ട​യി​ല്‍ ഉ​പേ​ക്ഷി​ച്ചു. പി​ന്നീ​ട് ഇ​തി​ന് സ​മീ​പ​ത്താ​യി സ്കൂ​ട്ട​റും ഉ​പേ​ക്ഷി​ച്ച ശേ​ഷം ഇ​വി​ടെ​നി​ന്നു ബ​സി​ല്‍ പ​ത്ത​നാ​പു​ര​ത്തേ​ക്ക് ക​ട​ന്നു​വെ​ന്നും പ്ര​തി വ്യ​ക്ത​മാ​ക്കി. വ​യ​ല​യി​ല്‍​നി​ന്നും അ​ഗ​സ്ത്യാ​ക്കോ​ട് അ​മ്പ​ലം​മു​ക്കി​ല്‍ എ​ത്തി​ച്ച പ്ര​തി സ്കൂ​ട്ട​റും ക​ത്തി​യും ഉ​പേ​ക്ഷി​ച്ച സ്ഥ​ലം പൊലിസി​ന് കാ​ട്ടി​ക്കൊ​ടു​ത്തു. ഇ​വി​ടെ നി​ന്നും കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി​യും സ്കൂ​ട്ട​റും സ്കൂ​ട്ട​റി​ന്‍റെ താ​ക്കോ​ലും ക​ണ്ടെ​ടു​ത്ത പോ​ലീ​സ് ഇ​ത് പി​ന്നീ​ട് ക​ട​യ്ക്ക​ല്‍ പൊലിസ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ഉച്ചയ്ക്ക് രണ്ടോടെ തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തീ​ക​രി​ച്ച പ്ര​തി​യെ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു ചോ​ദ്യം ചെ​യ്യ​ലും മ​റ്റ് ന​ട​പ​ടി ക്ര​മ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി വൈ​കി​ട്ടോ​ടെ ക​ട​യ്ക്ക​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ഉ​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു റേ​ഷ​ന്‍ ക​ട​യു​ട​മ വ​യ​ല സ്വ​ദേ​ശി ബി. ​അ​നി​ല്‍​കു​മാ​റി​നെ വി​ല്‍​സ​ണ്‍ കു​ത്തി​കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്. പി​ന്നീ​ട് വ​യ​നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്ക​വേ മാ​ന്ത​വാ​ടി കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തു​വ​ച്ച് പൊലി സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി ര​ക്ഷ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള റൂ​ട്ടു​ക​ളി​ലെ ബ​സു​ക​ള്‍ ക​ണ്ടെ​ത്തി​യ പൊലിസ് ഈ ​ബ​സു​ക​ളി​ലെ ഡ്രൈ​വ​ര്‍, ക​ണ്ട​ക്‌ടര്‍ എ​ന്നി​വ​രു​ടെ നന്പ​റു​ക​ള്‍ ശേ​ഖ​രി​ച്ചു പ്ര​തി​യു​ടെ ഫോ​ട്ടോ ന​ല്‍​കു​ക​യാ​യി​രു​ന്നു. ഈ ​ഫോ​ട്ടോ തി​രി​ച്ച​റി​ഞ്ഞ ക​ണ്ട​ക്‌ടറാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ പൊലി​സി​ന് സ​ഹാ​യ​ക​മാ​യ​ത്.
ക​ട​യ്ക്ക​ല്‍ സിഐ ശ​ര​ലാ​ല്‍, തെ​ന്മ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സു​നീ​ഷ്, ക​ട​യ്ക്ക​ല്‍ എ​സ്എ​ച്ച്ഒ ജ്യോ​തി​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് സം​ഘം​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പൊലിസ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തും കൊ​ല​പാ​ത​കം​ ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പ്ര​തി​യെ പി​ടി​കൂ​ടി​യ​തും.

 

Latest News

Corehub Up