26-ാമത് അഞ്ചല്‍ കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സന്ദേശം നല്ക
അഞ്ചല്‍ : മനുഷ്യ ജീവിതത്തിന്റെ കേന്ദ്രം ദൈവമാകണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വിശ്വാസികളെ ആഹ്വാനം ചെയ്തു. 26-ാമത് അഞ്ചല്‍ കണ്‍വന്‍ഷന്റെ സമാപന സന്ദേശം നല്‍കുകയായിരുന്നു കാതോലിക്കാബാവ.
അഞ്ച് ദിവസം നീണ്ടുനിന്ന കണ്വന്ഷന് ഇന്നലെ സമാപിച്ചു. അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ ബലി വേദിയില്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി നടന്നു. നൂറുകണക്കിന് വിശ്വാസികളാണ് സമാപന യോഗത്തില്‍ പങ്കെടുത്തത്.
വിവിധ ദിവസങ്ങളില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ (മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം തിരുവനന്തപുരം), ഫാ. ഫ്രാന്‍സിസ് കര്‍ത്താനം (പോട്ട ആശ്രമം), ഫാ. തോമസ് അറയ്ക്കല്‍ (പോട്ട ആശ്രമം) എന്നിവര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനത്തില്‍ വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു, ഫാ. ജെയിംസ് പാറവിള കോര്‍ എപ്പിസ്കോപ്പ, ഫാ.ജോണ്‍ കാരവിള കോര്‍ എപ്പിസ്കോപ്പ, ഫാ.അലക്സ് കളപ്പില, ഫാ.മാത്യു ചരിവുകാലായില്‍, ഫാ.വില്‍സണ്‍ ചരുവിള, ഫാ.റെഞ്ചി മണിപ്പറമ്പില്‍, ഫാ.ജോസഫ് തോട്ടത്തില്കടയില്, ഫാ.ക്രിസ്റ്റി ചരുവിള,ഫാ. വര്‍ഗീസ് പുല്ലുംവിള, ഫാ.ഗീവര്‍ഗീസ് കുറ്റിവടക്കേതില്‍, ഫാ. ഡാനി പുതുമന, ജനറല്‍ കണ്‍വീനര്‍ ഡോ. കെ.വി. തോമസ് കുട്ടി, ജോ. കണ്‍വീനര്‍ രാജന് ഏഴംകുളം എന്നിവര്‍ പങ്കെടുത്തു.
Tags : Let God be the center of life District News Local News